കെ.എം.സി.സി അശരണരുടെ കണ്ണീരൊപ്പുന്ന സംഘടന -കെ.കെ. രമ എം.എൽ.എ
text_fieldsമനാമ: കെ.എം.സി.സി അശരണരുടെ നിത്യജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കണ്ണീർ തുടക്കാൻ മുന്നിട്ടുനിൽക്കുന്ന പ്രസ്ഥാനമാണെന്ന് കെ.കെ. രമ എം.എൽ.എ പ്രസ്താവിച്ചു. കെ.എം.സി.സി ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റി മനാമ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ഉണർവ് 2022 പ്രവർത്തകസംഗമ’ത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അവർ. കോവിഡ് കാലത്ത് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പ്രസ്ഥാനം കെ.എം.സി.സി ആയിരുന്നുവെന്നും രമ കൂട്ടിച്ചേർത്തു.
ബഹ്റൈൻ കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സംഗമം ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡന്റ് അഷ്കർ വടകര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര, സെക്രട്ടറി അസ്ലം വടകര, ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. വടകര മണ്ഡലം കമ്മിറ്റിയുടെ പ്രഥമ പുത്തൂർ അസീസ് കർമശ്രേഷ്ഠ അവാർഡ് കെ.എം.സി.സിയുടെ മുൻ സംസ്ഥാന പ്രസിഡന്റും സി.എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ എസ്.വി. ജലീലിനും ബിസിനസ് മാൻ അവാർഡ് സാദിഖ് മൈജിക്കും കാരുണ്യസ്പർശ അവാർഡ് വി.പി. ഗോപാലകൃഷ്ണൻ ഒഞ്ചിയത്തിനും കെ.കെ. രമ എം.എൽ.എ സമ്മാനിച്ചു. വടകര സി.എച്ച് സെന്റർ പ്രവാസി ഹെൽപ് ഡെസ്ക് വിപുലീകരണ ഫണ്ട് സക്കരിയ പുനത്തിലും മനാഫ് ചികിത്സാഫണ്ടിന്റെ ആദ്യഗഡു സുബൈർ നാദാപുരവും എം.എൽ.എക്ക് കൈമാറി. വനിത വിങ്ങിന് വേണ്ടി സംസ്ഥാന രക്ഷാധികാരി നസീമ ജലീൽ കെ.കെ. രമയെ ഷാൾ അണിയിച്ചു.
വൈസ് പ്രസിഡന്റ് റഫീഖ് പുളിക്കൂൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. കരീം കുളമുള്ളതിൽ, ഉസ്മാൻ ഹെൽവിൻ, മുസ്തഫ കരുവാണ്ടി, ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, സെക്രട്ടറി മുനീർ ഒഞ്ചിയം, മണ്ഡലം ഭാരവാഹികളായ ഹാഫിസ് വള്ളിക്കാട്, അബ്ദുൽ ഖാദർ പുതുപ്പണം, മൊയ്ദു കല്ലിയ്യാട്ട്, അൻസാർ കണ്ണൂക്കര, റഷീദ് വാഴയിൽ, ഫാസിൽ ഉമർ, അൻവർ വടകര, പി.പി. സമീർ, റഫീഖ് നാദാപുരം, ഷമീർ ടൂറിസ്റ്റ്, ഷാഹുൽ, ഷഹീർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അലി ഒഞ്ചിയം സ്വാഗതവും ട്രഷറർ ഷൈജൽ അറക്കിലാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.