തകർച്ചകളിൽ തളരാത്ത പോരാളിയായിരുന്നു ലീഡർ കെ. കരുണാകരൻ -ഒ.ഐ.സി.സി
text_fieldsമനാമ: കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് അപചയമുണ്ടായ കാലത്ത് ഫീനിക്സ് പക്ഷിയെപ്പോലെ ഉണർന്നെഴുന്നേൽക്കാനും തിരികെ അധികാരത്തിൽ വരാനും ലീഡർ കെ. കരുണാകരൻ നേതൃത്വം നൽകിയ കാലഘട്ടത്തിൽ സാധിച്ചത് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധംമൂലമായിരുന്നുവെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരന്റെ പതിമൂന്നാം ചരമദിനത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇന്ന് കാണുന്ന വികസനപ്രവർത്തങ്ങൾക്ക് അടിത്തറ പാകിയ നേതാവായിരുന്നു അദ്ദേഹം.
പ്രവർത്തകരെ മനസ്സിലാക്കാനും കഴിവുള്ള ആളുകളെ നേതൃനിരയിലേക്ക് കൊണ്ടുവരാനും അദ്ദേഹത്തിൽ കാലഘട്ടത്തിൽ സാധിച്ചിട്ടുണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് രവി കണ്ണൂർ, സെക്രട്ടറി ജവാദ് വക്കം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ ജെയിംസ് കുര്യൻ, പി.കെ. പ്രദീപ്, അഡ്വ. ഷാജി സാമുവൽ, ജേക്കബ് തേക്ക്തോട്, അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, ബൈജു ചെന്നിത്തല, രവി പേരാമ്പ്ര, കുഞ്ഞുമുഹമ്മദ്, ഷീജ നടരാജൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.