കെ.എം.സി.സി ഐനുൽ ഹുദ മദ്റസ മീലാദുന്നബി ആഘോഷിച്ചു
text_fieldsമനാമ: ഐനുൽ ഹുദ മദ്റസയും കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയും ചേർന്ന് മുഹറഖ് അൽ ഇസ്ലാഹി ഓഡിറ്റോറിയത്തിൽ വെച്ച് നബിദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു. റഫീഖ് ദാരിമി, എ ൻ.കെ അബ്ദുൽ കരീം മാസ്റ്റർ, ഇർഫാദ് ഉസ്താദ് കണ്ണപുരം, ഉമർ മുസ്ലിയാർ വയനാട് തുടങ്ങിയവർ നേതൃത്വം നൽകിയ മൗലിദ് പാരായണത്തോടുകൂടി മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിച്ചു.
കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് കെ.ടി. അബു യുസഫ് ആധ്യക്ഷത വഹിച്ച പൊതുപരിപാടി കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാഖ് നദ്വി മുഖ്യപ്രഭാഷണം നടത്തി.
സമസ്ത ബഹ്റൈൻ ജ. സെക്രട്ടറി അബ്ദുൽ വാഹിദ്, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ, സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് യാസിർ ജിഫ്രി തങ്ങൾ, സമസ്ത ബഹ്റൈൻ കോഓഡിനേറ്റർ അഷ്റഫ് അൻവരി, സമസ്ത മുഹറഖ് ഏരിയ പ്രസിഡന്റ് ബഷീർ ഉസ്താദ്, സെക്രട്ടറി നിസാം മാരായമംഗലം, കെ.എം.സി.സി മുഹറഖ് ഏരിയ മുതിർന്ന നേതാവും ഐനുൽ ഹുദ മദ്റസ സദ്ർ മുഅല്ലിമുമായ അബ്ദുൽ കരീം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന നേതാക്കന്മാരായ അഷ്റഫ് കാട്ടിൽപ്പീടിക, സഹീർ കാട്ടമ്പള്ളി, എസ്.കെ നാസർ, മുൻ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കുട്ടൂസ മുണ്ടേരി, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടരി ബഷീർ ദാരിമി തുടങ്ങിയ നേതാക്കന്മാർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം മരണപ്പെട്ട മാറാസീൽ ഡയറക്ടർ ഹംസ ഓർക്കാട്ടേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ശറഫുദ്ദീൻ മൂടാടി അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് മദ്റസ വിദ്യാർഥികൾക്കും മുൻ വർഷത്തെ മദ്റസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാന ദാനവും നടത്തി.
മുഹറഖ് ഏരിയ നേതാക്കന്മാരായ മുസ്തഫ കരുവാണ്ടി, അബ്ദുല്ല മുന, അബ്ദുൽ കരീം റിയോ, അഷ്റഫ് ബാങ്ക്റോട്, ഇസ്മായിൽ എലത്തൂർ, ഇബ്രാഹിം തിക്കോടി, നിസാർ ഇരിട്ടി, നൗഷാദ് കരുനാഗപ്പള്ളി, അനസ് ബുസൈറ്റീൻ, ജംഷീദ് അലി എടക്കര, മുഹറഖ് ഏരിയ ലേഡീസ് വിങ് നേതാക്കൾ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി. മുഹറഖ് ഏരിയ ജനറൽ സെക്രട്ടറി റഷീദ് കീഴൽ സ്വാഗതവും, ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ് അലി കെ.ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.