കെ.എം.സി.സി അനുമോദിച്ചു
text_fieldsകെ.വി. അഫ്രയെ കുറ്റ്യാടി നിയോജക മണ്ഡലം ബഹ്‌റൈൻ കെ.എം.സി.സി അനുമോദിച്ചപ്പോൾ
മനാമ: ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡൻറ് എബ്രോഡ് പരീക്ഷയിൽ മികച്ച റാങ്കിൽ കോഴിക്കോട് എൻ.െഎ.ടിയിൽ കെമിക്കൽ എൻജിനീയറിങ്ങിൽ പ്രവേശനം നേടിയ കെ.വി. അഫ്രയെ കുറ്റ്യാടി നിയോജക മണ്ഡലം ബഹ്‌റൈൻ കെ.എം.സി.സി അനുമോദിച്ചു. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരം ബഹ്‌റൈൻ ഉപപ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദീപു ഡൊമിനിക് കൈമാറി.
കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എയുടെ അനുമോദന പത്രം കുറ്റ്യാടി മണ്ഡലം പ്രസിഡൻറ് റസാഖ് ആയഞ്ചേരിയും ജനറൽ സെക്രട്ടറി സി.എം കുഞ്ഞബ്ദുല്ല മാസ്റ്ററും ചേർന്ന് കൈമാറി. സിറാജ് പള്ളിക്കര അനുമോദന പ്രസംഗം നടത്തി. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ലത്തീഫ് ആയഞ്ചേരി, അഷ്‌റഫ് തോടന്നൂർ, നിയോജക മണ്ഡലം കെ.എം.സി.സി ഉപാധ്യക്ഷൻ നസീർ സി.സി വടയം, ഓർഗനൈസിങ് സെക്രട്ടറി സാജിദ് അരൂർ, വൈസ് പ്രസിഡൻറ് തുമ്പോളി അബ്ദുറഹിമാൻ, സെക്രട്ടറി പി.എം.എ. ഹമീദ് തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് റസാഖ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നൗഷാദ് തീക്കുനി അനുമോദനഗാനം ആലപിച്ചു. സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ സ്വാഗതവും മണ്ഡലം ട്രഷറർ നവാസ് ചെരണ്ടത്തൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.