പുതു ചരിത്രമായി കെ.എം.സി.സി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വെറുപ്പും ശത്രുതയുമല്ല സ്നേഹവും സൗഹാർദവുമാണ് എല്ലാ കാലത്തും മനുഷ്യർ ആഗ്രഹിക്കുന്നതെന്നും സമൂഹത്തിൽ ഭിന്നിപ്പ് വിതക്കുന്നവർക്കെതിരെ ഒരുമയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങളാണ് ഇത്തരം സമൂഹ നോമ്പുതുറകൾ പകർന്നു നൽകുന്നതെന്നു സാദിഖലി തങ്ങൾ പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. സ്വദേശി പ്രമുഖരുടെയും പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മാധ്യമ പ്രതിനിധികളും സന്നിഹിതരായിരുന്നു.
കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഇഫ്താർ സംഗമത്തിൽ അധ്യക്ഷതവഹിച്ചു. ബഹ്റൈൻ ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ വാഹിദ് ഖറാത്ത, ബഹ്റൈൻ പാർലമെന്റ് മെംബർ ഹസൻ ഈദ് ബുകമ്മാസ്, കാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോള്ളോഅപ്പർ അഹ്മദ് ലോറി, സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ശാസ്ത്രി വിജയ് കുമാർ മുഖ്യ, ഫാദർ എബ്രഹാം മാർ എപ്പിയാനോസ്, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഐ.ഒ.സി ബഹ്റൈൻ പ്രസിഡന്റ് മൻസൂർ എന്നിവർ സംസാരിച്ചു.
ഇജാസ് അസ്ലം (ഇന്ത്യൻ എംബസി ചാർജ് ദ അഫയേഴ്സ്), ശൈഖ് ആദിൽ ബിൻ മുഹമ്മദ് സയ്യാർ, ഡോ. സാദല്ല അൽ മുഹമ്മദി, ശൈഖ് സാലിഹ് അൽ ഫാതിഹ്, ജ്യൂസർ രൂപാവാല ( ലുലു ബഹ്റൈൻ), എം.എം.എസ്. ഇബ്രാഹിം, മുഹമ്മദ് റഫീഖ് (മലബാർ ഗോൾഡ്, ലത്തീഫ് ഉപ്പള, മുഹമ്മദ് ഷഫീഖ് (ഫുഡ് വേൾഡ് ), സോമൻ ബേബി, ഫാസിൽ വട്ടോളി, ഗഫൂർ ഉണ്ണിക്കുളം, ഷബീർ അലി (ശിഫ അൽ ജസീറ, അഷ്റഫ് മായഞ്ചേരി (സ്കൈ ഗ്രൂപ്), എൻ.കെ. മൂസ ഹാജി (റോണാ), മുജീബ് അടട്ടിൽ, മജീദ് തെരുവത്, ഹാരിസ് പട് ല, സാലിഹ് ഫുഡ് സിറ്റി, ഹാരിസ് പഴയങ്ങാടി, അസീസ് കുറ്റിയിൽ, കണ്ണൂർ സുബൈർ, എം.സി. അബ്ദുൽ കരീം (ഐ.സി.എഫ്), നജീബ് കടലായി (തണൽ), എസ്.വി. ജലീൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സുഹൈൽ മേലടി ഖിറാഅത് നിർവഹിച്ചു. അലി വെൻചറിന്റെയും എം.എം. യെസ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസിന്റെയും മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെയും ഫുഡ് വേൾഡ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം ഒരുക്കിയത്.
ഗ്രാൻഡ് ഇഫ്താർ പ്രോഗ്രാമിന് ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, ഗഫൂര്‍ കൈപ്പമംഗലം, എ.പി. ഫൈസൽ, സലീം തളങ്കര, ഷാഫി പാറക്കട്ട, സെക്രട്ടറിമാരായ ഒ.കെ. കാസിം, കെ.കെ.സി. മുനീർ, റഫീഖ് തോട്ടക്കര, ഷാജഹാൻ പരപ്പൻപൊയിൽ, എം.എ. റഹ്മാൻ, അസ്ലം വടകര, നിസാർ ഉസ്മാൻ എന്നിവര്‍ നേതൃത്വം നല്കി.
കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.