ഇവാന്റെ പുഞ്ചിരി വാടാതിരിക്കാൻ സുമനസ്സുകൾ കനിയണം
text_fieldsമനാമ: എസ്.എം.എ രോഗബാധിതനായ രണ്ടുവയസ്സുകാരൻ ഇവാനുവേണ്ടി കൈകോർത്ത് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി. പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിൽ പാലേരി കല്ലുള്ളതിൽ നൗഫലിന്റെയും ജാസ്മിന്റെയും ഏക മകനാണ് മുഹമ്മദ് ഇവാൻ.
ജന്മനാ അസുഖബാധിതനായ ഇവാന് ക്രമേണ പേശികളുടെ ശക്തി നശിക്കുന്ന സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർചികിത്സക്ക് 18 കോടി രൂപ ഉണ്ടാക്കുക എന്ന പ്രയത്നം നാട്ടുകാർ ഏറ്റെടുക്കുകയും വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഭീമമായ തുക കണ്ടെത്തുന്നതിന്റെ ഭാഗമായി കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയും ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നൽകി. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാനാണ് മുഖ്യ രക്ഷാധികാരി. റസാഖ് മൂഴിക്കൽ, എ.പി. ഫൈസൽ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഒ.കെ. കാസിം, ശരീഫ് വില്യാപ്പള്ളി, അസ്ലം വടകര, ഷാജഹാൻ പരപ്പൻപൊയിൽ, സ്കൈ അഷ്റഫ് എന്നിവർ രക്ഷാധികാരികളാണ്.
ഫൈസൽ കോട്ടപ്പള്ളി (ചെയ.), സുഹൈൽ മേലടി, പി.കെ. ഇസ്ഹാഖ്, ഫൈസൽ കണ്ടീതാഴ, അഷ്റഫ് തോടന്നൂർ, നാസർ ഹാജി പുളിയാവ്, ഹമീദ് അയനിക്കാട്, അഷ്റഫ് നരിക്കോടൻ, കാസിം നൊച്ചാട് (വൈസ് ചെയ.), അസീസ് പേരാമ്പ്ര (ജന. കൺ.), ലത്തീഫ് കൊയിലാണ്ടി, മുനീർ ഒഞ്ചിയം, അമീർ തുറയൂർ, ഇബ്രാഹീം പുതുശ്ശേരി, റഷീദ് കുറിക്കൽകണ്ടി (കൺ.), നസീം പേരാമ്പ്ര (ട്രഷ.), മുഹമ്മദ് ഷാഫി വേളം (ചീഫ് കോഓർഡിനേറ്റർ), അഫ്സൽ ചേറുവോട്ട് (കോഓർഡിനേറ്റർ), സിനാൻ കൊടുവള്ളി, ഹാഷിർ ബേപ്പൂർ, അബ്ദുറഹ്മാൻ തുമ്പോളി, ഫൈസൽ തോലേരി (ഏരിയ കോഓർഡിനേറ്റർമാർ) എന്നിവരാണ് ഭാരവാഹികൾ.
കമ്മിറ്റി രൂപവത്കരണ യോഗം ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാജഹാൻ പരപ്പൻപൊയിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ഒ.കെ. കാസിം, റഫീഖ് തോട്ടക്കാര, ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ജില്ല ഭാരവാഹികളായ അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, അഷ്റഫ് നരിക്കോടൻ, എം.എസ്.എഫ് വടകര മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് ഒഞ്ചിയം എന്നിവർ സംസാരിച്ചു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി വേളം സ്വാഗതവും സെക്രട്ടറി മുനീർ ഒഞ്ചിയം നന്ദിയും പറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.