കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം പ്രവർത്തനോദ്ഘാടനം ഇന്ന്
text_fieldsമനാമ : കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് മനാമ കെ.എം.സി.സി ഹാളിൽ പ്രത്യേകം സജ്ജമാക്കിയ പി.പി.എം കുനിങ്ങാട് നഗറിൽ വെച്ച് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പങ്കെടുക്കും. 2024 -27 വർഷത്തേക്കുള്ള ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക മേഖലകളിലുള്ള പ്രവർത്തന പദ്ധതികൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തന പദ്ധതി പരിപാടിയിൽ പ്രഖ്യാപിക്കും.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജന. സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജന. സെക്രട്ടറി പി.കെ. ഇസ്ഹാഖ് വിലല്യാപ്പള്ളി തുടങ്ങിയ നേതാക്കന്മാർ പങ്കെടുക്കും. പ്രവർത്തനോദ്ഘാടന ഭാഗമായി നടത്തിയ പ്രബന്ധരചന, ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ നൽകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.