കെ.എം.സി.സി ബഹ്റൈൻ പ്രവർത്തകൻ നാട്ടിൽ നിര്യാതനായി
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ പ്രവർത്തകനും അൽ അമാന സുരക്ഷ സ്കീം അംഗവുമായ വയനാട് സ്വദേശി കിളിയൻപറമ്പിൽ അബൂബക്കർ (41) നാട്ടിൽ നിര്യാതനായി. 18 വർഷമായി ബഹ്റൈനിൽ പ്ലംബിങ് മേഖലയിൽ ജോലി ചെയ്ത് വരുകയായിരുന്ന അബൂബക്കർ ഒരുമാസം മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയത്. ഭാര്യ: സീനത്ത്. മുഹമ്മദ് ഫാദിൽ, സിയ മർവ എന്നിവർ മക്കളാണ്. കെ.എം.സി.സി ബുദയ്യ ഏരിയ മുൻ പ്രസിഡൻറ് കെ.പി. മുഹമ്മദിെൻറ സഹോദരനാണ്.
അബൂബക്കറിെൻറ ആകസ്മിക വിയോഗത്തിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിെൻറ കുടുംബത്തിെൻറ പ്രയാസത്തിൽ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിനുവേണ്ടി പ്രാർഥനകളും മയ്യിത്ത് നമസ്കാരവും നിർവഹിക്കണമെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല കമ്മിറ്റി, ബുദയ്യ ഏരിയ കമ്മിറ്റി എന്നിവയും നിര്യാണത്തിൽ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.