രക്തദാനം നടത്തി കെ.എം.സി.സിയുടെ ദേശീയ ദിനാഘോഷം
text_fieldsമനാമ: ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജീവസ്പര്‍ശം സമൂഹ രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം 159 പേരാണ് സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ രക്തം ദാനംചെയ്തത്. രാവിലെ ഏഴു മുതല്‍ ഉച്ച 12 വരെയായിരുന്നു ക്യാമ്പ്. മലബാർ ഗോൾഡുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്. ‘രക്തം നൽകുക പ്ലാസ്മ നൽകുക’ എന്നതായിരുന്നു ഈ വര്‍ഷത്തെ രക്തദാന സന്ദേശം. ശൈഖ് സ്വലാഹ് അബ്ദുൽ ജലീൽ അൽ ഫകീഹ് മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം ഡോ. ഫൈസൽ ചങ്ങനാശ്ശേരി, റഷീദ് മാഹി, രാമത്ത് ഹരിദാസ്, ജമാൽ നദ്വി, അബ്ദുള്ള കണ്ണൂർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
ക്യാമ്പിന് കെ.എം.സി.സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ക്യാമ്പ് കോഓഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.പി ഫൈസൽ, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, ഒ.കെ. കാസിം (ഹെൽത്ത് വിങ് വർക്കിങ് ചെയർമാൻ )സെക്രട്ടറിമാരായ റഫീഖ് തോട്ടക്കര, അസ്ലം വടകര, ഷരീഫ് വില്യാപ്പള്ളി, അലി അക്ബർ, അഷ്റഫ് മഞ്ചേശ്വരം, റഫീഖ് നാദാപുരം, അസീസ് പേരാമ്പ്ര, സിദ്ദീഖ് അദ്ലിയ, ഹാഫിസ് വള്ളിക്കാട്, ശിഹാബ്പ്ലസ്, ആഷിക് പൊന്നു മൊയ്തീൻ
പേരാമ്പ്ര, അഷ്റഫ് അഴിയൂർ, സമദ്, മുനീർ ഒഞ്ചിയം, റിയാസ് ഓമാനൂര്‍ ഫൈസൽ കോട്ടപ്പള്ളി, അസീസ് റഫ, റഫീഖ് നൊച്ചാട്, അഷ്റഫ് ടി.ടി, റിയാസ് മണിയൂർ, ഇബ്റാഹിം പുറക്കാട്ടേരി, ഫൈസൽ കോട്ടപ്പള്ളി, മഹമൂദ് പാനൂർ, ഖലീൽ കാസർകോട്, റഷീദ് തൃശൂർ, ഷാഫി, ഗഫൂർ, അയനിക്കാട് ഹമീദ്, അസീസ് സിത്ര, ഹുസ്സൈന്‍ സി മാണിക്കോത്ത്, മുഹമ്മദ് ചെറുമോത്ത്, സത്താര്‍ ഉപ്പള, മുബഷിര്‍ സഹീര്‍, അനസ് കുയ്യില്‍, നസീം തെന്നട, ഷഹീൻ താലാണൂർ, അഷ്റഫ് പൈക്ക, താജുദ്ദീൻ, മുഹമ്മദ് മുയിപ്പോത്ത്, മൗസൽ മൂപ്പൻ, മുനീർ ഒഞ്ചിയം, നൗഷാദ് പുത്തൂര്‍, അസീസ് കണ്ണൂര്‍, ആഷിക് മേഴത്തൂര്‍, വി.എച്ച്. അബ്ദുള്ള, ആഷിഖ് , സത്താർ ഉപ്പള, ഇസ്ഹാഖ് പി.കെ, മാസിൽ പട്ടാമ്പി, റിയാസ് വി.കെ, മുജീബ്, ഷെഫീഖ് പാലക്കാട്,അഷ്റഫ് തോടന്നൂർ, ഉമർ മലപ്പുറം, എസ്.കെ നാസർ ,ആഷിക് പാലക്കാട് ,ഹുസ്സൈൻ വയനാട് എന്നിവരും ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
2009ലാണ് കെ.എം.സി.സി ബഹ്റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 6059പേരാണ് ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്തദാനം നടത്തിയത്.
കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായ വെബ്സൈറ്റും blood book എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.