കെ.എം.സി.സി മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
text_fieldsമനാമ: പയ്യോളി അട്ടക്കുണ്ട് കേന്ദ്രമാക്കി, ബഹ്റൈൻ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ് ഒ.വി. അബ്ദുല്ല ഹാജിയുടെ ഓർമക്കായി ആരംഭിച്ച ഒ.വി ചാരിറ്റി സെന്ററിന് ഒരു ലക്ഷത്തോളം രൂപയുടെ വീൽചെയർ, വാക്കിങ് സ്റ്റിക്ക്, ഓക്സിജൻ സിലിണ്ടർ എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ ഉപകരണങ്ങൾ ബഹ്റൈൻ കെ.എം.സി.സി തുറയൂർ പഞ്ചായത്ത് ഭാരവാഹികൾ കൈമാറി. കെ.എം.സി.സി തുറയൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അദീബ് പാലച്ചുവട്, ഹാറൂൺ ചിറക്കര, ഫക്രുദ്ദീൻ പി.എം, സാഹിർ പാലച്ചുവട് എന്നിവർ ചേർന്ന് മെഡിക്കൽ ഉപകരണങ്ങൾ ഒ.വി ചാരിറ്റി സെന്ററിന്റെ ചെയർമാൻ അബൂബക്കർ കളത്തിലിന് കൈമാറി.
പയ്യോളി, മേപ്പയൂർ, തുറയൂർ, തിക്കോടി മറ്റു പരിസര പ്രദേശങ്ങളിലെയും നിത്യരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് സെന്ററിന്റെ ലക്ഷ്യം. സേവനത്തിന്റെ ഉദാത്ത മാതൃകയാണ് കെ.എം.സി.സി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയെന്നു യോഗം ഉദ്ഘാടനം ചെയ്ത ഒ.വി ചാരിറ്റി സെന്റർ ചെയർമാൻ കളത്തിൽ അബൂബക്കർ പറഞ്ഞു.
ഒ.വി ചാരിറ്റി സെന്റർ രോഗികൾക്ക് നൽകുന്ന സൗജന്യ കൺസൽട്ടേഷൻ കൂപ്പൺ വിതരണ ഉദ്ഘാടനം കെ.എം.സി.സി ബഹ്റൈൻ തുറയൂർ പഞ്ചായത്ത് ഓർഗനൈസിങ് സെക്രട്ടറി സാഹിർ പാലച്ചുവട് മൊയ്തീൻ പുതുക്കുടിക്ക് നൽകി നിർവഹിച്ചു. അഹമ്മദ് ഒ.എം സ്വാഗതം പറഞ്ഞു. സലാം കയനയിൽ അധ്യക്ഷത വഹിച്ചു. അദീബ് പി.ടി, തോട്ടത്തിൽ അമ്മത്, ഹാറൂൺ, കളത്തിൽ കരീം, ഫക്രുദ്ദീൻ പി.എം, മൊയ്തീൻ പുതുക്കുടി, സാഹിർ എന്നിവർ സംസാരിച്ചു. ഒ.വി. മൊയ്തീൻ നന്ദി പറഞ്ഞു. കോടികണ്ടി അമ്മത്, മനോജൻ, ജോബി, നാരായണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.