രാജ്മോഹൻ ഉണ്ണിത്താെൻറ വിജയം ഉറപ്പാക്കും
text_fieldsമനാമ: കാസർകോട് ലോക്സഭ മണ്ഡലത്തിൽനിന്ന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയാ യി മത്സരിക്കുന്ന രാജ്മോഹൻ ഉണ്ണിത്താനെ വിജയിപ്പിക്കുന്നതിനായി ബഹ്റൈൻ കെ.എം.സി.സി കാ സർകോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ ഉദ്ഘാടനം ചെയ്തു. സലീം തളങ്കര അധ്യക്ഷത വഹിച്ചു.
നാട്ടിൽനിന്ന് സന്ദർശനത്തിനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എസ്.പി. സലാഹുദ്ദീനും കോൺഗ്രസ് നേതാവ് ഹമീദ് പരപ്പാടിക്കും സ്വീകരണം നൽകി.
മുഴുവൻ ബഹ്റൈൻ പ്രവാസികളുടെയും നാട്ടിലുള്ള അവരുടെ ബന്ധുക്കളുടെയും പിന്തുണ യു.ഡി.എഫിന് അനുകൂലമാക്കുക എന്നതാണ് കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നത്. ഒ.െഎ.സി.സി സംസ്ഥാന പ്രസിഡൻറ് ബിനു കുന്നന്താനം, ജില്ല പ്രസിഡൻറ് രാഘവൻ കരിച്ചേരി, സെക്രട്ടറി സുരേഷ് പാഡൂര്‍, ഒ.െഎ.സി.സി കണ്ണൂർ ജില്ല പ്രസിഡൻറ് ഫിറോസ് അറഫ, റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡൻറ് അബ്ദുൽ മജീദ്, അശ്റഫ് മഞ്ചേശ്വരം, കാദർ മൂല, റഫീഖ് പുത്തൂർ, അസ്ലം വടകര, ഇഖ്ബാൽ താനൂർ, അഹ്മദ് കണ്ണൂർ, മമ്മു മല്ലം, അബ്ദുല്ല പുത്തൂർ, ജാഫർ, ഇസ്മയിൽ പയ്യന്നൂർ, ഹാരിസ് ഒളയത്തട്ക, അശ്റഫ് പൈക്ക എന്നിവർ സംസാരിച്ചു. മുസ്തഫ കാഞ്ഞങ്ങാട് സ്വാഗതവും കുഞ്ഞാമു ബെദിര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.