കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsമനാമ : കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ തുമ്പോളി അബ്ദുറഹ്മാന് യാത്രയയപ്പ് നൽകി . കെ.എം.സി.സി മനാമ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലയിൽനിന്നുള്ള നൂറിലധികം സംസ്ഥാന കൗൺസിൽ അംഗങ്ങൾ സന്നിഹിതരായിരുന്നു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ തുമ്പോളി അബ്ദുറഹ്മാന് ജില്ല കമ്മിറ്റിയുടെ ഉപഹാരം നൽകി.
ഹൂറ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്, കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് ,ആക്ടിങ് പ്രസിഡന്റ് , വടകര സി.എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച തുമ്പോളി അബ്ദുറഹ്മാൻ നിലവിൽ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗവുമാണ്.
എസ്.വി. ജലീൽ ,കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കയ്പമംഗലം ,ട്രഷറർ കെ.പി. മുസ്തഫ, സംസ്ഥാന ഭാരവാഹികളായ അസ്ലം വടകര, എ.പി. ഫൈസൽ, ഷാഫി പാറക്കട്ട, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീത്താഴ ,അഷ്റഫ് കാട്ടിൽപീടിക, ജില്ല ഭാരവാഹികളായ നസീം പേരാമ്പ്ര, ഷാഹിർ ഉള്ള്യേരി ,അഷ്റഫ് തോടന്നൂർ , മൊയ്തീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, റഷീദ് വാല്യക്കോട് എന്നിവർ സംസാരിച്ചു.തുമ്പോളി അബ്ദുറഹ്മാൻ മറുപടി പ്രസംഗം നടത്തി. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും, സെക്രട്ടറി മുഹമ്മദ് സിനാൻ കൊടുവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.