കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രവർത്തനോദ്ഘാടനം
text_fieldsമനാമ: ഉത്തരേന്ത്യൻ ഗ്രാമാന്തരങ്ങളിൽ മുസ്ലിം ലീഗ് നടത്തുന്ന ഇടപെടലുകൾ രാഷ്ട്രീയനേട്ടത്തിനപ്പുറം മനുഷ്യത്വ സമീപനത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മതേതര ഇന്ത്യയുടെ തിരിച്ചുവരവിന് എല്ലാവരും ഒത്തൊരുമിച്ചുപ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ആക്ടിങ് പ്രസിഡൻറ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ സി.എച്ച് സെൻററുകൾക്കും ഡയാലിസിസ് സെൻററുകൾക്കും നൽകുന്ന ഡയാലിസിസ് മെഷീനുകളുടെ ആദ്യ യൂനിറ്റ് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് നൽകാനുള്ള പ്രഖ്യാപനം കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ നിർവഹിച്ചു. മലപ്പുറം സി.എച്ച് സെൻററിനുള്ള ധനസഹായം കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ കൈമാറി. 2022-24 വർഷത്തേക്ക് ജില്ല കമ്മിറ്റി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തന പദ്ധതികൾ ജില്ല ആക്ടിങ് ട്രഷറർ അലി അക്ബർ കൈതമണ്ണ വിശദീകരിച്ചു.
കെ.എം.സി.സി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി, മുൻ സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ, സീനിയർ നേതാവ് വി.എച്ച്. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
ജില്ല നേതാക്കളായ ശാഫി കോട്ടക്കൽ, വി.കെ. റിയാസ്, നൗഷാദ് മുനീർ, ഹാരിസ് വണ്ടൂർ, മഹ്റൂഫ് ആലിങ്ങൽ, മുജീബ് റഹ്മാൻ മേൽമുറി, ഷഹീൻ താനാളൂർ, ഷഫീഖ് പാലപ്പെട്ടി, മൊയ്തീൻ മീനാർകുഴി എന്നിവർ നേതൃത്വം നൽകി.
ജില്ല ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഓമാനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.