Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പ്രോ​ട്ടീ​ൻ സ​മ്മ​ർ ഫി​യ​സ്റ്റ​ക്ക് പ്രൗ​ഢ​ തു​ട​ക്കം

text_fields
bookmark_border
inauguration
cancel
camera_alt

കെ.​എം.​സി.​സി പ്രോ​ട്ടീ​ൻ സ​മ്മ​ർ ഫി​യ​സ്റ്റ ഉ​ദ്ഘാ​ട​നം

മ​നാ​മ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് -പ്രോ​ട്ടീ​ൻ സ​മ്മ​ർ ഫി​യ​സ്റ്റ​ക്ക് മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ തു​ട​ക്ക​മാ​യി. വൈ​കീ​ട്ട് ആ​റി​ന് ര​ജി​സ്ട്രേ​ഷ​നോ​ടു കൂ​ടി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് അ​സ്‌​ലം വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ആ​ധു​നി​ക ലോ​ക​ത്തെ മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം കൈ​പി​ടി​ച്ച് ന​ട​ത്താ​ൻ കെ.​എം.​സി.​സി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നാ​യി ധി​ഷ​ണാ​ശാ​ലി​ക​ളാ​യ നേ​താ​ക്ക​ളെ​യും പ്ര​ഫ​ഷ​ന​ലു​ക​ളെ​യും വാ​ർ​ത്തെ​ടു​ക്കാ​ൻ ഇ​ത്ത​രം ക്യാ​മ്പു​ക​ൾ​കൊ​ണ്ട് സാ​ധി​ക്കും.

ഉ​ദ്ഘാ​ട​ന സെ​ഷ​നു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള ഓ​റി​യ​ന്റേ​ഷ​ൻ ക്ലാ​സി​ന് പ്ര​ശ​സ്ത ലൈ​ഫ് സ്കി​ൽ ട്രെ​യ്ന​ർ​മാ​രാ​യ ന​ബീ​ൽ പാ​ല​ത്തും യ​ഹ്‌​യ മു​ബാ​റ​ക്കും നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ താ​നൂ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ന് ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. റി​യാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സം​സ്ഥാ​ന, ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ൽ ഷ​ഹീ​ൻ താ​നാ​ളൂ​ർ ന​ന്ദി പ​റ​ഞ്ഞു. ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി, മു​ജീ​ബ് ആ​ഡ് വെ​ൽ, മ​ഹ​റൂ​ഫ്, ശാ​ഫി കോ​ട്ട​ക്ക​ൽ, റ​ഫീ​ക്ക് അ​മീ​ൻ കു​നി​യി​ൽ, മൊ​യ്‌​ദീ​ൻ, നൗ​ഷാ​ദ് മു​നീ​ർ, കെ.​ആ​ർ. ശി​ഹാ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പ് ആ​ഗ​സ്റ്റ് 16 വ​രെ നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBahrain NewsProtein Summer Fiesta
News Summary - KMCC Protein Summer Fiesta begins
Next Story