കെ.എം.സി.സി വനിതാ വിങ് നേതൃക്യാമ്പ്
text_fieldsമനാമ: കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയും വനിത വിങ്ങും സംയുക്തമായി കെ.എം.സി.സി മുഹറഖ് ഓഫിസിൽ വെച്ച് ലീഡേഴ്സ് മീറ്റ് എന്ന ശീർഷകത്തിൽ പ്രഭാഷണ പരിപാടി നടത്തി. കോഴിക്കോട് ജില്ല പഞ്ചായത്ത് മെംബർ റംസീന നരിക്കുനി സാഹിബ ആധുനിക യുഗത്തിൽ സ്ത്രീകളെന്തിന് സംഘടിക്കണം എന്നതിനെക്കുറിച്ച് പ്രഭാഷണം നടത്തി.
മിൻഹാ ഫാത്തിമ ഖിറാഅത്തും അബ്ദുൽ കരീം മാസ്റ്റർ പ്രാർഥനയും നിർവഹിച്ചു. കെ.എം.സി.സി മുഹറഖ് ഏരിയ വൈസ് പ്രസിഡന്റ് ഇബ്രാഹിം തിക്കോടി ഉദ്ഘാടനം നിർവഹിച്ചു. മുഹറഖ് ഏരിയ വനിത വിങ് പ്രസിഡന്റ് നാജിയ ഇസ്മായിൽ അധ്യക്ഷത വഹിച്ചു .
കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ജോയന്റ് സെക്രട്ടറി റഫീഖ് തോട്ടക്കര, കെ.എം.സി.സി സീനിയർ നേതാവ് എൻ.കെ.അബ്ദുൽ കരീം മാസ്റ്റർ, മുഹറഖ് ഏരിയ സെക്രട്ടറി റഷീദ് കീഴിൽ, സലീന മുനീർ, ഫാത്തിമ നസ്റിൻ എൻ.കെ. എന്നിവർ പരിപാടിയിൽ സംസാരിച്ചു. വനിത വിങ് സെക്രട്ടറി ഷംന ജംഷീദ് സ്വാഗതവും കെ.എം.സി.സി മുഹറഖ് ഏരിയ വൈസ് പ്രസിഡന്റ് ഇസ്മായിൽ എലത്തൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.