കൊയിലാണ്ടിക്കൂട്ടം സ്കൂൾ കിറ്റ് വിതരണം 27ന്
text_fieldsമനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അർഹതപ്പെട്ട കുട്ടികൾക്ക് കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം എന്ന പേരിൽ പഠനോപകരണ വിതരണം മേയ് 27ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കായിക മന്ത്രി വി. അബ്ദുറഹ്മാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. കെ. മുരളീധരൻ (എം.പി), കാനത്തിൽ ജമീല (എം.എൽ.എ), സുധ കിഴക്കേപ്പാട്ട് (ചെയർ പേഴ്സൻ കൊയിലാണ്ടി നഗരസഭ), ഗോകുലം ഗോപാലൻ എന്നിവരുൾപ്പെടെ സാമൂഹിക സംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കൊയിലാണ്ടിക്കൂട്ടം ഡൽഹിയിൽവെച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം, ജീവകാരുണ്യ വിദ്യാഭ്യാസ സഹായ പദ്ധതികൾ കഴിഞ്ഞ 12 വർഷമായി നടപ്പാക്കി വരുന്നുണ്ട്. യു.എ.ഇ ,ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, റിയാദ്, ദമ്മാം,ജിദ്ദ, കൊയിലാണ്ടി, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കൊയിലാണ്ടിക്കൂട്ടത്തിന് ചാപ്റ്ററുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.