Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​യ്‌​നോ​നി​യ...

കൊ​യ്‌​നോ​നി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; ഐ.​പി.​സി പെ​നി​യേ​ൽ ജേ​താ​ക്ക​ൾ

text_fields
bookmark_border
IPC Penal
cancel
camera_alt

ഐ.​പി.​സി പെ​നി​യേ​ൽ ടീം

മ​നാ​മ: പി.​വൈ.​പി.​എ ബ​ഹ്‌​റൈ​ൻ റീ​ജി​യ​നും അ​ൽ ഹി​ലാ​ൽ ഹോ​സി​പ്റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച കൊ​യ്‌​നോ​നി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 2024 ഐ.​പി.​സി പെ​നി​യേ​ൽ വി​ജ​യി​ക​ളാ​യി. ഐ.​പി.​സി ബെ​ഥേ​ൽ റ​ണ്ണ​റ​പ്പു​മാ​യി. സി​ഞ്ചി​ലു​ള്ള അ​ൽ അ​ഹ​ല്ലി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റ് ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ജാ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്റൈ​നി​ലു​ള്ള വി​വി​ധ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു അ​ഖി​ൽ വ​ർ​ഗീ​സ് (ഐ.​പി.​സി പെ​നി​യേ​ൽ) ബെ​സ്റ​റ് ബാ​റ്റ്സ്മാ​ൻ & പ്ല​യെ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

റ്റി​ജോ പ​ത്ത​നം​തി​ട്ട (ഐ.​പി.​സി പെ​നി​യേ​ൽ) ബെ​സ്റ്റ് ബൗ​ള​ർ സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഐ.​പി.​സി ബ​ഹ്റൈ​ൻ റീ​ജി​യ​ൻ സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ തോ​മ​സ് ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ജെ​യ്സ​ൺ കു​ഴി​വി​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ ജോ​സ​ഫ് സാം, ​ഐ.​പി.​സി ബെ​ഥേ​ൽ സീ​നി​യ​ർ പാ​സ്റ്റ​ർ എ​ബ്ര​ഹാം ജോ​ർ​ജ് വെ​ണ്മ​ണി എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ കൈ​മാ​റി. പി.​വൈ.​പി.​എ ബ​ഹ്‌​റൈ​ൻ റീ​ജി​യ​ൻ ക​മ്മി​റ്റി മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsKoinonia Cricket TournamentIPC Penal
News Summary - Koinonia Cricket Tournament; IPC Penal Winners
Next Story