കൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിംസ്ഹെൽത്തിന്റെ സഹകരണത്തോടെ ഉമൽ ഹസം കിംസ് ഹോസ്പിറ്റലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, ജ്യോതിഷ് പണിക്കർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കിംസ് ഹോസ്പിറ്റൽ സി.ഒ.ഒ താരിഖ് നജീബ്, അഡ്മിൻ മാനേജർ ഷാലിൻ ഖന്ന, വൈ. പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഗുദൈബിയ ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ ട്രഷറർ സജിത്ത് സ്വാഗതവും ഏരിയ ജോയന്റ് സെക്രട്ടറി ഫയാസ് നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് ഷഹനാസ്, ഏരിയ കോഓഡിനേറ്റർ നാരായണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.