കൊല്ലം പ്രവാസി അസോസിയേഷന് ജില്ല സമ്മേളനം
text_fieldsമനാമ: കൊല്ലം പ്രവാസി അസോസിയേഷന് 2022-2024 കാലഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തിയെക്കുറിച്ചുനടന്ന 10 ഏരിയ സമ്മേളനങ്ങള്‍ക്കുശേഷം വിപുലമായ ജില്ല സമ്മേളനം നടന്നു. മരണമടഞ്ഞ ഗുദൈബിയ ഏരിയ പ്രസിഡന്റായിരുന്ന ബോജിയുടെ നാമധേയത്തില്‍ കെ.സി.എ ഹാളില്‍ ഒരുക്കിയ സമ്മേളന നഗറിലായിരുന്നു സമ്മേളനം.
കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി .പൊതുയോഗത്തിൽ സെക്രട്ടറി സന്തോഷ് കാവനാട് സ്വാഗതമാശംസിച്ചു. പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജ് കൃഷ്ണൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
അംഗങ്ങൾ നിർദേശിച്ച ഭേദഗതികളോടെ ഇരു റിപ്പോർട്ടുകളും പാസാക്കി. പുതിയതായി സെൻട്രൽ കമ്മിറ്റിയിലേക്കും ഡിസ്ട്രിക്ട് കമ്മിറ്റിയിലേക്കും, പ്രവാസി ശ്രീയിലേക്കും വന്ന അംഗങ്ങളുടെ പ്രഖ്യാപനം വൈ.പ്രസിഡന്റ് കിഷോർ കുമാർ, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ നടത്തി.
പ്രധിനിധി സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അനോജ് മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.
10 ഏരിയ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏരിയ കമ്മിറ്റി അംഗങ്ങളും സെൻട്രൽ കമ്മിറ്റി അംഗങ്ങളും പ്രവാസി ശ്രീ യൂനിറ്റ് ഹെഡുകളും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു. ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയും പാസാക്കലും പ്രതിനിധി സമ്മേളനത്തില്‍ നടന്നു.
വൈകീട്ട് നടന്ന സാമൂഹിക സംഗമത്തിൽ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. സാമൂഹ്യ പ്രവർത്തകൻ കെ.ടി. സലിം ഉദ്ഘാടനം ചെയ്തു. കെ.ആർ. നായർ, സുബൈർ കണ്ണൂർ, ഇ.വി. രാജീവൻ, അനസ് റഹിം, ഗഫൂർ കൈപ്പമംഗലം, ബിനോജ് മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.