കൊല്ലം പ്രവാസി അസോസിയേഷൻ പുതിയ ഭരണസമിതി
text_fieldsമനാമ: കൊല്ലം പ്രവാസി അസോസിയേഷൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. 34 അംഗ സെൻട്രൽ കമ്മിറ്റിയിൽനിന്നാണ് ഏഴംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്. ജില്ല സമ്മേളനത്തിൽ അംഗീകരിച്ച ഭരണഘടന ഭേദഗതിയോടെ അഞ്ചിൽനിന്ന് ഏഴായി സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം ഉയർത്തി. ജില്ല സമ്മേളനത്തിനുശേഷം ചേർന്ന ആദ്യ സെക്രട്ടേറിയറ്റ് യോഗത്തിൽ നിസാർ കൊല്ലത്തെ പ്രസിഡന്റായും ജഗത് കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. രാജ് കൃഷ്ണൻ (ട്രഷ., കിഷോർ കുമാർ (വൈ. പ്രസി), സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ (സെക്ര), ബിനു കുണ്ടറ (അസി. ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടുനയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ജി.സി.സി തലത്തിൽ കൊല്ലം അസോസിയേഷൻ രൂപവത്കരിക്കുമെന്നും പ്രസിഡന്റ് നിസാർ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. കൊല്ലം ജില്ല കേന്ദ്രീകരിച്ച് ഇപ്പോൾ തുടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങൾക്ക് പുതിയ രൂപരേഖ തയാറാക്കി പ്രവാസി പുനരധിവാസ പദ്ധതികൾക്ക് രൂപംനൽകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.