വിലക്കയറ്റമുണ്ടാക്കിയാൽ പിടിവീഴും
text_fieldsമനാമ: കോവിഡ്-19 മൂലമുള്ള സാഹചര്യം മുതലെടുത്ത് അമിത വില ഇൗടാക്കുന്നവർക്കെതിരെ ക ർശന നടപടി എടുക്കുമെന്ന് ബഹ്റൈൻ അറ്റോണി ജനറൽ അലി ബിൻ ഫദ്ൽ അൽ ബുെഎനൈൻ മുന്നറി യിപ്പ് നൽകി. സാധനങ്ങൾ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നവരെ പിടികൂടി ക്രിമിനൽ കോടതിയിൽ ഹാജരാക്കും. അഞ്ചു വർഷം വരെ തടവും 5000 ദീനാർ വരെ പിഴയുമാണ് ഇവർക്കുള്ള ശിക്ഷ. ഇതിനു പുറമേ, സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. രാജ്യത്തെ വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ വൻതോതിൽ പഴങ്ങളും പച്ചക്കറികളും ശേഖരിച്ചുവെച്ച മൂന്ന് വെയർഹൗസുകൾ കണ്ടെത്തിയിരുന്നു. അമിത വില ഇൗടാക്കുന്നുവെന്ന പരാതികളെത്തുടർന്നായിരുന്നു പരിശോധന. ഫെബ്രുവരി മുതൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളാണ് പരിശോധനയിൽ കണ്ടെത്തിയത്. സെൻട്രൽ മാർക്കറ്റുകളിലും സംഘം പരിശോധന നടത്തി. ചിലയിടങ്ങളിൽ കൂടുതൽ വില ഇൗടാക്കുന്നതായും ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഇല്ലാത്തതും കണ്ടെത്തി.
പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. പരിശോധന നടത്തിയ ഉദ്യോഗസ്ഥരിൽനിന്ന് പ്രോസിക്യൂഷൻ വിവരം ശേഖരിച്ചു. വെയർഹൗസുകളിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും രേഖകളും പിടിച്ചെടുത്തു. എല്ലാ മാർക്കറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താനും വില നിയന്ത്രിക്കാനും നടപടികളെടുക്കാൻ പ്രോസിക്യൂഷൻ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.