കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
text_fieldsമനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമായ 1400ഒാളം പേർ ലാബ് പരിശോധനയും ഡോക്ടറുടെ പരിശോധനയും നടത്തി ക്യാമ്പ് പ്രയോജനപ്പെടുത്തി. സമാപന ചടങ്ങ് ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ.എം. ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോണി താമരശ്ശേരി അധ്യക്ഷതവഹിച്ചു. കോവിഡ് കാലത്ത് സ്വന്തം ജീവൻ പോലും മറന്ന് കോവിഡ് രോഗികളെ പരിചരിച്ച നഴ്സിങ് സൂപ്രണ്ട് മേരി സ്കറിയയെയും സാമൂഹിക പ്രവർത്തകനായ മണിക്കുട്ടനെയും മെമേൻറാ നൽകി ആദരിച്ചു.
അബൂദബിയിൽ നടന്ന ലോക പ്രഫഷനൽ ജ്യൂ ജിസ്റ്റു ചാമ്പ്യൻഷിപ്പിൽ ബഹ്റൈനെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത കോഴിക്കോട് സ്വദേശി ജിൻഷാദിനെയും ആദരിച്ചു. സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, സയെദ് ഹനീഫ്, ജേക്കബ് തേക്കുതോട്, ചീഫ് കോഒാഡിനേറ്റർ മനോജ് മയ്യന്നൂർ, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ എന്നിവർ സംസാരിച്ചു. സലിം ചിങ്ങപുരം, കെ.വി. രമേശ്, ശ്രീജിത്ത് കുറിഞ്ഞാലിയോട്, സത്യൻ കാവിൽ, ഷാനവാസ്, ബിനിൽ, അസീസ് കൊടുവള്ളി, ജോജീഷ്, രാജേഷ്, വിനോദ് അരൂർ, സുധി കൊല്ലം, വിജയൻ കരുമല, ശ്രീജിത്ത് അരീക്കര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും രാജീവ് തുറയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.