Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം നോ​ർ​ക്ക ക്ഷേ​മ​നി​ധി കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം നോ​ർ​ക്ക ക്ഷേ​മ​നി​ധി കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നോ​ർ​ക്ക​യി​ലേ​ക്കും ക്ഷേ​മ​നി​ധി​യി​ലേ​ക്കും 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ

മ​നാ​മ: കേ​ര​ള സ​ർ​ക്കാ​ർ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നോ​ർ​ക്ക​യി​ലേ​ക്കും പെ​ൻ​ഷ​ൻ പ​ദ്ധ​തി​യാ​യ ക്ഷേ​മ​നി​ധി​യി​ലേ​ക്കു​മു​ള്ള 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ശ​ശി അ​ക്ക​രാ​ലി​ന് നോ​ർ​ക്ക അം​ഗ​ത്വ കാ​ർ​ഡും ബാ​ബു​വി​ന് ക്ഷേ​മ​നി​ധി അം​ഗ​ത്വ കാ​ർ​ഡും ന​ൽ​കി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വി.​സി. ഗോ​പാ​ല​നും കെ.​ടി. സ​ലീ​മും ചേ​ർ​ന്ന് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ​വ​ർ​ഷം നി​ര​വ​ധി കോ​ഴി​ക്കോ​ട് പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക ക്ഷേ​മ​നി​ധി അം​ഗ​ത്വം നേ​ടി​ക്കൊ​ടു​ത്ത സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യി, ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം അ​ർ​ഹ​രാ​യ ഏ​ഴു​പേ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​മാ​യി ല​ക്ഷം രൂ​പ വീ​ത​വും ര​ണ്ട് പേ​ർ​ക്ക് ചി​കി​ത്സ സാ​ന്ത്വ​ന​മാ​യി 50000 രൂ​പ വീ​ത​വും ല​ഭി​ച്ച​താ​യി ചാ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു.

കെ.​പി.​എ​ഫ്​ സം​ഘ​ട​ന​യു​ടെ അം​ഗ​ത്വം പു​തു​ക്കാ​നും പു​തി​യ അം​ഗ​ത്വം ന​ൽ​കു​ന്ന​തി​നു​മു​ള്ള കാ​മ്പ​യി​നും ഇ​തോ​ടൊ​പ്പം ന​ട​ത്തു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ സു​ധീ​ർ തി​രു​നി​ല​ത്തും സെ​ക്ര​ട്ട​റി വി.​കെ. ജ​യേ​ഷും അ​റി​യി​ച്ചു. നോ​ർ​ക്ക ക്ഷേ​മ​നി​ധി അം​ഗ​ത്വ​ത്തി​നു വേ​ണ്ടി 39875836 വാ​ട്സ്​ ആ​പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - Kozhikode District Expatriate Forum Norka Welfare Fund Campaign Launched
Next Story