കോഴിക്കോട് ജില്ല പ്രവാസി ഫോറം രക്തദാന ക്യാമ്പ് നടത്തി
text_fieldsമനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രണ്ടാമത് രക്തദാന ക്യാമ്പ് നടത്തി.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്സിഡൻറ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ് ചീഫ് െറസിഡൻറ് ഡോ. പി.വി ചെറിയാൻ, ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അസ്രി മെഡിക്കൽ സെൻറർ മാനേജർ ഡോ. മനോജ് കുമാർ, മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരികളായ കെ.ടി.സലീം, വി.സി. ഗോപാലൻ, ട്രഷറർ റിഷാദ് വലിയകത്ത്, അസി. ട്രഷറർ അഷ്റഫ് പടന്നയിൽ, ചാരിറ്റി കൺവീനർ ശശി അക്കരാൽ, ബ്ലഡ് ഡൊണേഷൻ വിങ് കൺവീനർ ഹരീഷ് പി.കെ, വൈസ് പ്രസിഡൻറ് ജമാൽ കുറ്റിക്കാട്ടിൽ, ജോ. സെക്രട്ടറിമാരായ ഫൈസൽ പാട്ടാണ്ടി, ജിതേഷ് ടോപ് മോസ്റ്റ്, മെമ്പർഷിപ് കൺവീനർ സജീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സുജിത്ത് സോമൻ, സവിനേഷ്, ബവിലേഷ്, സുധി എന്നിവർ പങ്കെടുത്തു.
പ്രസിഡൻറ് സുധീർ തിരുനിലത്ത് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജയേഷ് വി.കെ ക്യാമ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.