വേറിട്ട ഇഫ്താറുമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം ഇഫ്താറിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) സനദ് ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിൽ പരം തൊഴിലാളികൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
പ്രസ്തുത പരിപാടിയിൽ കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, രക്ഷാധികാരി കെ.ടി സലിം, ജമാൽ കുറ്റികാട്ടിൽ, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ്, ലേഡീസ് വിങ് മെംബർമാരും പങ്കെടുത്ത നോമ്പുതുറക്ക് എക്സിക്യൂട്ടിവ് മെംബർമാരും അവരുടെ കുടുംബാംഗങ്ങളും നേതൃത്വം നൽകി. ഇഫ്താർ കൺവീനർമാരായ ഷാജി പുതുക്കുടി, ഹരീഷ് പി.കെ എന്നിവർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.