Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി 

text_fields
bookmark_border
കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി 
cancel

മനാമ: കോഴിക്കോട് പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി ചെറ്റക്കണ്ടിയില്‍ മുഹമ്മദ് റഫീഖ്(40) ബഹ്റൈനില്‍ നിര്യാതനായി. ഉറക്കത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ്​ പ്രാഥമിക നിഗമനം. 

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് റഫീഖിനെ താമസസ്‌ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. 18 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. മനാമയിൽ ഫൈഹ ട്രേഡിങ്​ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

സഹോദരങ്ങളായ നിസാര്‍, കുഞ്ഞബ്ദുല്ല (മുബീന്‍ സ്റ്റോര്‍), ഇസ്മാഈല്‍ (പി.കെ.കെ ട്രേഡിങ്​) എന്നിവര്‍ ബഹ്റൈന്‍ പ്രവാസികളാണ്. ബഹ്റൈന്‍ പ്രവാസിയായിരുന്ന മറ്റൊരു സഹോദരന്‍ മുസ്തഫ നേരത്തെ ബഹ്റൈനില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പിതാവ് പരേതനായ ചെറ്റക്കണ്ടിയില്‍ മുഹമ്മദ് ഹാജി. മാതാവ് - ഖദീജ, ഭാര്യ-ഹാജറ, മക്കള്‍- മുസ്തഫ, ആയിഷ, ഫൈഹ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsMalayali death
News Summary - Kozhikode Native Dies Bahrain -Gulf news
Next Story