കെ.പി.എ ഈദ് ഫെസ്റ്റ് ഒപ്പന മത്സരം: ടീം സോൾ ഡാൻസേഴ്സിന് ഒന്നാം സ്ഥാനം
text_fieldsഈദ് ഫെസ്റ്റ് 2023 മെഗാ ഒപ്പന മത്സരജേതാക്കൾ സംഘാടകർക്കൊപ്പം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് 2023 മെഗാ ഒപ്പന മത്സരത്തിൽ ടീം സോൾ ഡാൻസേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.സി.എ ഹാളിൽ നടന്ന ഫൈനല്‍ മത്സരത്തില്‍ ടീം ഇഷാൽ രണ്ടാം സ്ഥാനവും ടീം മുഹബത്ത് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും കൂടാതെ എല്ലാ മത്സരാർഥികള്‍ക്കും മെഡലുകളും സമ്മാനിച്ചു. സാമൂഹിക പ്രവർത്തകരായ റിതിൻ രാജ്, സൽമാൻ ഫാരിസ്, സയ്യദ് ഹനീഫ്, നൈന മുഹമ്മദ്, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു.
റ്റീന മാത്യു നെല്ലിക്കൻ, അശ്വതി ജ്യോതിരാജ് എന്നിവര്‍ വിധികർത്താക്കളായ മത്സരത്തില്‍ ടീമുകള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി ശ്രീ കോഓഡിനേറ്റർമാരായ നവാസ്, മനോജ് ജമാൽ, യൂനിറ്റ് ഹെഡുകളായ ജിബി ജോൺ, രമ്യ ഗിരീഷ്, ജ്യോതിപ്രമോദ്, റസീല മുഹമ്മദ് എന്നിവർ ഒപ്പന മത്സരത്തിന് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.