Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ...

കെ.​പി.​എ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
felicitation
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടു വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​നം കെ.​പി.​എ മീ​റ്റ്-2024 കെ.​സി.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. വൈ​കീ​ട്ട് ന​ട​ന്ന പൊ​തു സ​മ്മേ​ള​നം കെ.​പി.​എ ര​ക്ഷാ​ധി​കാ​രി​യും മു​ൻ ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യി​രു​ന്ന ബി​ജു മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ശൂ​ര​നാ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഹ​രീ​ഷ് നാ​യ​ർ, കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, കെ.​എം.​സി.​സി. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സെ​യ്ദ് ഹ​നീ​ഫ്, ഷി​ബു പ​ത്ത​നം​തി​ട്ട, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ടേ​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ, രാ​ജ് കൃ​ഷ്ണ​ൻ, അ​നോ​ജ് മാ​സ്റ്റ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി ബി​നോ​ജ് മാ​ത്യു കെ.​പി.​എ​യു​ടെ വി​ള​ക്കു​മ​രം എ​ന്ന സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം റ​ഹീം വാ​വ​കു​ഞ്ഞി​ന് ന​ൽ​കി നി​ര്‍വ​ഹി​ച്ചു. ബ​ഹ്റൈ​നി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന 20ഓ​ളം കൊ​ല്ലം പ്ര​വാ​സി​ക​ളെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ ക​മ്മി​റ്റി​യി​ൽ​നി​ന്ന് പോ​കു​ന്ന സെ​ൻ​ട്ര​ൽ, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ ഏ​രി​യ ക​മ്മി​റ്റി​ക​ളാ​യ ഹ​മ​ദ് ടൗ​ൺ, റി​ഫ, സ​ൽ​മാ​ബാ​ദ്, കൂ​ടാ​തെ അ​മ്മ​ക്കൊ​രു​മ്മ, മെ​ഹ​ന്ദി, ഫോ​ട്ടോ കോ​ണ്ട​സ്റ്റ് എ​ന്നീ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ ന​ൽ​കി.

തു​ട​ർ​ന്ന് സൃ​ഷ്ടി ഗാ​യ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന സ​ന്ധ്യ​യും കെ.​പി.​എ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ക്ക് മി​ക​വേ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി, പ്ര​വാ​സി ശ്രീ ​അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPAFelicitationBahrain News
News Summary - KPA felicitated teachers
Next Story