കെ.പി.എ സ്നേഹസ്പർശം രക്തദാന ക്യാമ്പ് നടത്തി
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സിത്ര, ഹിദ്ദ് ഏരിയകൾ ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ബലിപെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിെൻറ മാതൃകയാക്കി കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര, ഹിദ്ദ് ഏരിയകൾ ചേർന്ന് കെ.പി.എ സ്നേഹസ്പർശം നാലാമത് രക്തദാന ക്യാമ്പ് നടത്തി. 40 ഓളം പ്രവാസികൾ രക്തംദാനം ചെയ്തു.
കെ.പി.എ സിത്ര ഏരിയ കോഓഡിനേറ്റർ ബിനു കുണ്ടറ, നിഹാസ് പള്ളിക്കൽ , ഹിദ്ദ് ഏരിയ കോഓഡിനേറ്റർ അനൂബ് തങ്കച്ചൻ എന്നിവർ ബി.ഡി.എഫ്. ബ്ലഡ് ബാങ്ക് ഓഫിസർ അബ്ദുല്ല അമനിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കെ.പി.എ പ്രസിഡൻറ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ് വിനു ക്രിസ്റ്റി, സെൻട്രൽ കമ്മിറ്റി അംഗം നാരായണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ഹിദ്ദ് ഏരിയ പ്രസിഡൻറ് സ്മിതീഷ്, സിത്ര ഏരിയ സെക്രട്ടറി സിദ്ദീഖ് ഷാൻ, ജോ. സെക്രട്ടറി ഇർഷാദ്, ട്രഷറർ അരുൺകുമാർ, വൈസ് പ്രസിഡൻറ് സാബിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ.പി.എ വനിത വിഭാഗം എക്സിക്യൂട്ടിവ് അംഗങ്ങളായ പൂജ പ്രശാന്ത്, ഷാമില ഇസ്മായിൽ, സൽമാനിയ ഏരിയ പ്രസിഡൻറ് പ്രശാന്ത് പ്രബുദ്ധൻ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.