കെ.പി.എ സമ്മർ ക്യാമ്പ് 2024 ശ്രദ്ധേയമായി
text_fieldsകെ.പി.എ സമ്മർ ക്യാമ്പിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ടൂബ്ലി കെ.പി.എ ആസ്ഥാനത്തു സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
േഡ്രായിങ് & പെയിന്റിങ്, ക്രാഫ്റ്റ് പരിശീലനം, വെസ്റ്റേൺ ഡാൻസ്, മോട്ടിവേഷൻ ക്ലാസ്, ഫിസിക്കൽ & സെൽഫ് ഡിഫൻസ് അവയർനെസ്സ്, ഗെയിംസ് എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു ക്യാമ്പ്. അനോജ് മാസ്റ്റർ, അഞ്ജലി രാജ്, വിനു ക്രിസ്റ്റി, ട്രാൻസ് അക്കാദമി, ബഹ്റൈൻ ഡോജോ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. സമാപന സമ്മേളനം വൈസ് പ്രസിഡന്റ് കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു.
ചിൽഡ്രൻസ് പാർലമെന്റ് കോഓഡിനേറ്റർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.ജി.എഫ് ടോസ്റ്റ് മാസ്റ്റർ ക്ലബ് കൗൺസിലർ ഷൈജു മാത്യു മുഖ്യാതിഥിയായിരുന്നു.
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, ചിൽഡ്രൻസ് പാർലമെന്റ് പ്രൈം മിനിസ്റ്റർ മുഹമ്മദ് യാസീൻ എന്നിവർ ആശംസകൾ അറിയിച്ചു. ചിൽഡ്രൻസ് പാർലമെന്റ് കൾചറൽ മിനിസ്റ്റർ ദേവിക അനിൽ സ്വാഗതം പറഞ്ഞു. ഫിനാൻസ് മിനിസ്റ്റർ അമൃതശ്രീ ബിജു നന്ദി അറിയിച്ചു.
കൺവീനർ ജ്യോതി പ്രമോദ് യോഗം നിയന്ത്രിച്ചു. പ്രദീപ അനിൽ, കോയിവിള മുഹമ്മദ്, വി.എം. പ്രമോദ് എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.