കെ.പി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.പി.എഫ് ബഹ്റൈൻ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ ‘രക്തം നൽകൂ ജീവൻ നൽകൂ’ എന്ന ആപ്ത വാക്യത്തോടെ എട്ടാമത് രക്തദാന ക്യാമ്പ് നടത്തി.
നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധീർ തീരുനിലത്ത് അധ്യക്ഷതവഹിച്ച ചടങ്ങ് പാർലമെന്റ് അംഗവും വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാനുമായ ഡോ. ഹസൻ ഈദ് ബുഖമ്മാസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കെ.പി.എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം മുമ്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും അറിയിച്ചു.
സൽമാനിയ ആശുപത്രിയെ പ്രതിനിധീകരിച്ച് സക്ന സയീദ് അൽ ഗനാമി, സ്മിത സുജു എന്നിവർ പങ്കെടുത്തു. രക്ഷാധികാരികളായ കെ.ടി. സലീം ജമാൽ കുറ്റിക്കാട്ടിൽ, അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി എന്നിവർ സംസാരിച്ചു. വനിതാ വിഭാഗം കൺവീനർ സജ്ന ഷനൂബ് നിയന്ത്രിച്ച ചടങ്ങിന് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി രേഖപ്പെടുത്തി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ പാത്തോളജി വിഭാഗം ബ്ലഡ് ബാങ്ക് മേധാവി ഡോ. ഫക്രിയ അലി ദർവിഷിനും അവരുടെ സമർപ്പിത സംഘത്തിനും അവരുടെ അചഞ്ചലമായ പ്രതിബദ്ധതക്കും അസാധാരണ സേവനത്തിനും ഹൃദയംഗമമായ നന്ദിയും സംഘടന രേഖപ്പെടുത്തി.
മൂന്നു മാസംതോറും കെ.പി.എഫ് നടത്തിവരുന്ന രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം നൽകിവരുന്നു. അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർ കെ.പി.എഫ് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ :+973 3627 0501, സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.