കെ.പി.എഫ്, ഷിഫ അൽ ജസീറ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു
text_fieldsമനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ഷിഫ അൽ ജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറൽ മെഡിക്കൽ ചെക്കപ് ക്യാമ്പ് ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിെൻറ ഭാഗമായ ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്.ജി.പി.ടി, ബി.പി, ബോഡി മാസ് ഇൻഡെക്സ് തുടങ്ങിയ ലാബ് പരിശോധനകളാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. ഇതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഹോസ്പിറ്റലിലെത്തി പരിശോധനകൾക്ക് വിധേയരാകാം. അടുത്ത ദിവസം ഫലം വാങ്ങി ഡോക്ടറെ കാണുന്നതുൾപ്പെടെ സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച നടന്ന ചടങ്ങിൽ സൽമാനിയ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. അമർജിത് കൗർ സന്ധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷിഫ അൽ ജസീറ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗത്തിലെ മുനവ്വർ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാമൂഹിക പ്രവർത്തകൻ സാനി പോൾ, അണ്ണാ തമിഴ് മൻട്രം പ്രതിനിധി സെന്തിൽ എന്നിവർ പെങ്കടുത്തു. ക്യാമ്പ് കൺവീനർ പി.കെ. ഹരീഷ് മെഡിക്കൽ ക്യാമ്പ് കാര്യങ്ങൾ വിശദീകരിച്ചു. കെ.പി.എഫ് മെംബർമാർക്ക് ഷിഫ അൽ ജസീറ ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡിെൻറ വിതരണം വൈസ് പ്രസിഡൻറ് ജമാൽ കുറ്റിക്കാട്ടിലിന് നൽകി മുനവ്വർ നിർവഹിച്ചു. ജനറൽ സെക്രട്ടറി വി.കെ ജയേഷ് നിയന്ത്രിച്ച ചടങ്ങിൽ പ്രസിഡൻറ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. ട്രഷറർ റിഷാദ് വലിയകത്ത് നന്ദി പറഞ്ഞു. ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, ഫൈസൽ പാട്ടാണ്ടി, എം.പി അഭിലാഷ്, സി.കെ. രജീഷ്, സുജിത് സോമൻ, സി. സുധീഷ്, അഷ്റഫ് പടന്നയിൽ, സവിനേഷ്, സി. പ്രജിത്ത്, അഖിൽ താമരശ്ശേരി, സത്യൻ പേരാമ്പ്ര തുടങ്ങിയവരാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്. ഒക്ടോബർ 15ന് രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ 39725510, 66335400, 35059926, 39116392 എന്നീ വാട്സ് ആപ് നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.