കെ.എസ്.സി.എ മന്നം ജയന്തിയും പുതുവത്സരവും ആഘോഷിച്ചു
text_fieldsമനാമ: കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (എൻ.എസ്.എസ് ബഹ്റൈൻ) മന്നത്ത് പത്മനാഭന്റെ 147ാം മന്നം ജയന്തിയും 2025 വർഷത്തിന്റെ കടന്നുവരവും ആഘോഷിച്ചു. കെ.എസ്.സി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
സാമൂഹിക മേഖലകളിൽ നിസ്വാർഥ സേവനം നടത്തുന്ന ഡോ. ബാബു രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി മുഖ്യ പ്രഭാഷണം നടത്തി. മന്നത്ത് പത്മനാഭൻ, സാർവത്രിക ചിന്തകളുടെയും സമഗ്രസേവനത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ കലാകാരനും ചിത്രകാരനുമായ സന്തോഷ് പോരുവഴി, ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.പുതുതായി അനാച്ഛാദനം ചെയ്ത മന്നത്ത് പത്മനാഭന്റെ എണ്ണഛായാചിത്രം വരക്കാനുള്ള അവസരം കിട്ടിയത് തന്റെ ജീവിതത്തിലെ അതുല്യമായ അനുഭവമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.സി.എയുടെ പ്രവർത്തന രീതികൾ, വീക്ഷണങ്ങൾ, മുൻപോട്ടുള്ള പ്രവർത്തന ഉദ്ദേശ്യങ്ങൾ, ഇന്നത്തെ സമൂഹത്തിന് മന്നത്ത് പത്മനാഭൻ നൽകിയിട്ടുള്ള സന്ദേശങ്ങൾ ഉൾപ്പെടെ പ്രസിഡന്റ്, രാജേഷ് നമ്പ്യാർ വിശദീകരിച്ചു. കെ.എസ്.സി.എ ജനറൽ സെക്രട്ടറി, അനിൽ പിള്ള സ്വാഗതം ആശംസിച്ചു.
ബഹ്റൈനിൽ ഇപ്പോഴുള്ള കെ.എസ്.സി.എ സ്ഥാപക അംഗങ്ങളായ പി.ജി. സുകുമാരൻ നായർ, എസ്.എം പിള്ള, ദേവദാസൻ നമ്പ്യാർ എന്നിവർ ചേർന്ന് ഭാരത കേസരി മന്നത്ത് പത്മനാഭന്റെ പുതിയ ഛായാചിത്രം അനാച്ഛാദനം ചെയ്തു. തുടർന്ന് ഭരണസമിതി അവരെ ആദരിക്കുകയും ചെയ്തു. കെ.എസ്.സി.എക്കു വേണ്ടി നിസ്വാർഥ സേവനം നൽകിയ വേണുനായർ, ജനാർദനൻ നമ്പ്യാർ, മോഹൻ നൂറനാട് എന്നിവരെയും ആദരിച്ചു.
കുട്ടികൾ കേക്ക് മുറിച്ച് പുതുവർഷത്തെ സ്വാഗതം ചെയ്തു. ഗോപി നമ്പ്യാർ നയിച്ച ഗാനമേളയും ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നൃത്ത അധ്യാപിക സൗമ്യ അഭിലാഷിന്റെ ശിക്ഷണത്തിൽ കുട്ടികളുടെ നൃത്തനൃത്തങ്ങളും നടന്നു.വൈസ് പ്രസിഡന്റ്, അനിൽ യു. കെ നന്ദി പറഞ്ഞു. അസി. സെക്രട്ടറി, സതീഷ് കെ, എന്റർടൈൻമെന്റ് സെക്രട്ടറി, മനോജ് പി, മെംബർഷിപ് സെക്രട്ടറി, അനൂപ് പിള്ള, സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി, സുജിത്, ഇന്റേർണൽ ഓഡിറ്റർ, അജേഷ് നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.