പ്രൗഢമായി കെ.എസ്.സി.എ മലബാർ ഗോൾഡ് ബാലകലോത്സവം ഫിനാലെ
text_fieldsമനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മലബാർ ഗോൾഡ് ബാലകലോത്സവം ഫിനാലെ ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ ജഷൻ മാൾ ഓഡിറ്റോറിയത്തിൽ നടന്നു. കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യ അഥിതിയും നടിയും നർത്തകിയുമായ കൃഷ്ണ പ്രഭ അതിഥിയുമായിരുന്നു. കെ.എസ്.സി.എ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതവും എന്റർടൈൻമെന്റ് സെക്രട്ടറി രഞ്ചു രാജേന്ദ്രൻ നായർ, ബാലകലോത്സവം കൺവീനർ ശശിധരൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് പ്രതിനിധി നിഖിൽ, സ്റ്റാർ വിഷൻ എം.ഡി സേതുരാജ് എന്നിവരും സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും സന്നിഹിതരായിരുന്നു.600 ലതികം കുട്ടികൾ, 140ൽപരം ഈവന്റുകളിൽ മത്സരിച്ചു. കലാപ്രതിഭ, കലാതിലകം, ബാല തിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീതരത്ന, ഗ്രൂപ് ചാമ്പ്യൻ, KSCA സ്പെഷൽ അവാർഡ് നേടിയവർക്കും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ എല്ലാ കുട്ടികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി.
കലാതിലകം- ഗായത്രി സുധീർ, കലാപ്രതിഭ- ശൗര്യ ശ്രീജിത്ത്, ബാലാതിലകം- ആരാധ്യ ജിജീഷ്, ബാലപ്രതിഭ- അഡ്വിക് കൃഷ്ണ, നാട്യരത്ന- ഇഷിക പ്രദീപ്,
നാട്യരത്ന- നക്ഷത്ര രാജ്, സംഗീതരത്ന-ഗായത്രി സുധീർ, ഗ്രൂപ് 1 ചാമ്പ്യൻ -ആദ്യലക്ഷ്മി എം സുഭാഷ്, ഗ്രൂപ് 1 ചാമ്പ്യൻ കെ.എസ്.സി.എ-ആദിദേവ് നായർ,
ഗ്രൂപ് 2 ചാമ്പ്യൻ-പുണ്യ ഷാജി, ഗ്രൂപ് 3 ചാമ്പ്യൻ- ഹിമ അജിത് കുമാർ, ഗ്രൂപ് 4 ചാമ്പ്യൻ- നക്ഷത്ര രാജ്, ഗ്രൂപ് 4 ചാമ്പ്യൻ കെ.എസ്.സി.എ - വൈഗ പ്രശാന്ത്,
ഗ്രൂപ് 5 ചാമ്പ്യൻ -ഇഷിക പ്രദീപ്, ഗ്രൂപ് 5 ചാമ്പ്യൻ കെ.എസ്.സി.എ- സംവൃത് സതീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.