കെ.എസ്.സി.എ മന്നം പുരസ്കാരം ഉണ്ണി മുകുന്ദന് സമ്മാനിക്കും
text_fieldsമനാമ: ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ നൽകിവരുന്ന മന്നം പുരസ്കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. നളകല അവാർഡ് പഴയിടം മോഹനൻ നമ്പൂതിരിക്കും വാദ്യകലാശ്രീ അവാർഡ് പെരുവനം കുട്ടൻ മാരാർക്കും വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർക്കും ഹ്യുമാനിറ്റേറിയൻ അവാർഡ് കെ.ജി. ബാബുരാജനും ബിസിനസ് എക്സലെൻസ് യൂത്ത് ഐക്കൺ അവാർഡ് ശരത് പിള്ളക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ 21ന് 146ാമത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഇസാ ടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും.
കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. മേയ് ആദ്യ വാരം മുതൽ ജൂൺ വരെ നീണ്ടുനിൽക്കുന്ന ബാലകലോത്സവവും ഇത്തവണ സംഘടിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. അഞ്ച് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ബാലകലോത്സവത്തിൽ പങ്കെടുക്കാം. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് കലോത്സവം നടത്തുക.
വാർത്തസമ്മേളനത്തിൽ കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി സതീഷ് നായർ, വൈസ് പ്രസിഡന്റ് ഹരി ആർ. ഉണ്ണിത്താൻ, എന്റർടെയിൻമെന്റ് സെക്രട്ടറി രഞ്ജു ആർ. നായർ, കമ്മിറ്റി അംഗങ്ങളായ മനോജ് രാമകൃഷ്ണൻ, ശിവകുമാർ, സന്തോഷ് നാരായണൻ, രാധാകൃഷ്ണൻ വലിയത്താൻ, മന്നം അവാർഡ് ജൂറി മെംബർ അജയ് പി. നായർ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.