കെ.എസ്.സി.എ ബാലകലോത്സവം: ഫിനാലെ ഫെബ്രുവരി രണ്ടിന്
text_fieldsഗായത്രി സുധീർ , ശൗര്യ ശ്രീജിത്
മനാമ: കേരള സോഷ്യൽ ആൻഡ് കൽച്ചറൽ അസോസിയേഷൻ മലബാർ ഗോൾഡ് ബാലകലോത്സവം ഫിനാലെ ഫെബ്രുവരി രണ്ടിന് വൈകീട്ട് 6.30 ന് ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ ജഷൻ മാൾ ഓഡിറ്റോറിയത്തിൽ നടക്കും. മത്സരങ്ങളിൽ വിജയികളായവരുടെ പേരുകൾ കെ.എസ്.സി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കലാതിലകമായി ഗായത്രി സുധീറിനെയും കലാപ്രതിഭയായി ശൗര്യ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു. ബാലതിലകം- ആരാധ്യ ജിജീഷ്, ബാലപ്രതിഭ- അഡ്വിക് കൃഷ്ണ, നാട്യരത്ന- ഇഷിക പ്രദീപ്, നാട്യരത്ന- നക്ഷത്ര രാജ്, സംഗീതരത്ന-ഗായത്രി സുധീർ, ഗ്രൂപ് 1 ചാമ്പ്യൻ-ആദ്യലക്ഷ്മി എം. സുഭാഷ്, ഗ്രൂപ് 1 ചാമ്പ്യൻ കെ.എസ്.സി.എ -ആദിദേവ് നായർ, ഗ്രൂപ് 2 ചാമ്പ്യൻ-പുണ്യ ഷാജി,
ഗ്രൂപ് 3 ചാമ്പ്യൻ- ഹിമ അജിത് കുമാർ, ഗ്രൂപ് 4 ചാമ്പ്യൻ- നക്ഷത്ര രാജ്, ഗ്രൂപ് 4 ചാമ്പ്യൻ കെ.എസ്.സി.എ - വൈഗ പ്രശാന്ത്, ഗ്രൂപ് 5 ചാമ്പ്യൻ -ഇഷിക പ്രദീപ്, ഗ്രൂപ് 5 ചാമ്പ്യൻ കെ.എസ്.സി.എ- സംവൃത് സതീഷ്.കെ.എസ്.സി.എ ആസ്ഥാനത്തു നടന്ന വാർത്തസമ്മേളനത്തിൽ കെ.എസ്.സി.എ ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, ബാലകലോത്സവം കൺവീനർ ശശിധരൻ, മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ ഹംധാൻ, കെ.എസ്.സി.എ അസിസ്റ്റന്റ് സെക്രട്ടറി മനോജ്, കമ്മിറ്റി മെംബർമാരായ രെഞ്ചു ആർ. നായർ, ശിവകുമാർ, സന്തോഷ് നാരായണൻ, കലാവിഭാഗം കൺവീനർ ഷൈൻ നായർ, ബാലകലോത്സവം ജോയന്റ് കൺവീനർ പ്രശാന്ത് എന്നിവർ പങ്കെടുത്തു. 600 ലധികം കുട്ടികൾ, 140ൽ പരം ഇവന്റുകളിലാണ് മത്സരിച്ചത്. എന്റർടൈൻമെന്റ് സെക്രട്ടറി രെഞ്ചു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.