ഓണാട്ടുകരയുടെ സ്വന്തം ഉത്സവത്തില്‍ പങ്കെടുക്കാന്‍ പ്രവാസികള്‍ സമാജത്തില്‍ എത്തി
text_fieldsമനാമ: കാര്‍ഷിക സംസ്കാരത്തിന്‍െറയും മതമൈത്രിയുടെയും ഓര്‍മപ്പെടുത്തലുമായി ഓണാട്ടുകര ഫെസ്റ്റ് കഴിഞ്ഞ ദിവസം ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്നു. ബഹ്റൈനിലെ ഓണാട്ടുകര നിവാസികള്‍ ഒത്തുകൂടിയ ചടങ്ങായി പരിപാടി മാറി.
കേരളത്തില്‍ നടക്കുന്ന ചടങ്ങുകള്‍ അതേപടി പുനരാവിഷ്കരിച്ചാണ് പരിപാടി നടത്തിയത്. രാവിലെ പത്തരക്ക് ‘കഞ്ഞി സദ്യ’ ഒരുക്കി.
പാചകവിദഗ്ധന്‍ ജയന്‍ ശ്രീഭദ്രയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്.ചെട്ടിക്കുളങ്ങര, മാവേലിക്കര, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഓണാട്ടുകര.
മൂവായിരത്തില്‍പരം ആളുകള്‍ കഞ്ഞിസദ്യക്ക് എത്തി. നാടന്‍ കുത്തരി കൊണ്ടുള്ള കഞ്ഞിക്കൊപ്പം മുതിരപ്പുഴുക്ക്, അച്ചാര്‍, പപ്പടം തുടങ്ങിവ ചേര്‍ന്നതാണ് കഞ്ഞിസദ്യ.
ചെട്ടികുളങ്ങര ഭഗവതിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടവും നടന്നു. ദേവീസ്തുതിയുടെ നാലുപാദങ്ങളും കുമ്മിയും ചേര്‍ന്നുള്ളതാണ് അനുഷ്ഠാന ആചാരമായ കുത്തിയോട്ടം ചുവടും പാട്ടും. കേരളത്തിലെ മുഴുവന്‍ പ്രവാസികള്‍ക്കും ഓണാട്ടുകരയുടെ ഉത്സവം അടുത്തറിയാനുള്ള അവസരമായി ഇത് മാറി.
പ്രവാസത്തിനിടെ നാടിന്‍െറ തനത് അനുഭവങ്ങള്‍ നഷ്ടമാകുന്ന പുതിയ തലമുറയെ പൈതൃകവുമായി ബന്ധിപ്പിക്കുക എന്നതും ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ആഘോഷത്തിന്‍െറ ലക്ഷ്യമായിരുന്നു.
ആഘോഷത്തിന്‍െറ പ്രധാന ആകര്‍ഷണമാണ് കുത്തിയോട്ടവും ചുവടും പാട്ടും. നൂറോളം പേര്‍ ഒരുവര്‍ഷം നിരന്തര പരിശീലനം നടത്തിയാണ് കഴിഞ്ഞ ദിവസം അരങ്ങിലത്തെിയത്.
പ്രായഭേദമന്യേ എല്ലാത്തരക്കാരും ഇതില്‍ പങ്കെടുത്തു. ചെട്ടികുളങ്ങര കുത്തിയോട്ട സമിതിയെന്ന പേരിലുള്ള സംഘടനയാണ് ചുവടുവെച്ചത്. സുകേഷ് ആയിരുന്നു പ്രധാന പരിശീലകന്‍.
ഭൂരിപക്ഷം വരുന്നവരും നാട്ടില്‍ കുത്തിയോട്ടത്തില്‍ പങ്കെടുത്തിട്ടുള്ളവരായിരുന്നു.
മോശം കാലാവസ്ഥയും റോഡിലെ വെള്ളക്കെട്ടും അവഗണിച്ചാണ്് ജനം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സമാജത്തില്‍ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.