Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘കുവൈത്ത് അമീറി​െൻറ...

‘കുവൈത്ത് അമീറി​െൻറ ശ്രമങ്ങള്‍ക്ക് പിന്തുണ’

text_fields
bookmark_border
‘കുവൈത്ത് അമീറി​െൻറ ശ്രമങ്ങള്‍ക്ക് പിന്തുണ’
cancel

മനാമ: ജി.സി.സി അംഗ രാജ്യങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈന് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും കുവൈത്ത് അമീറിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ ദിവസം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹി​​​െൻറ പ്രത്യേക സന്ദേശം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സ്‌നേഹ സൗഹൃദം കൂടുതല്‍ ശക്തമായി തുടരുന്നതില്‍ അമീറി​​​െൻറ പങ്ക് നിസ്തുലമാണ്. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ പ്രശ്‌നങ്ങളില്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാട് ഐക്യരൂപമുള്ളതാണെന്നും രാജാവ് വ്യക്തമാക്കി. 
കുവൈത്ത് റോയല്‍ കോര്‍ട്ട് കാര്യ സഹമന്ത്രി ശൈഖ് മുഹമ്മദ് അല്‍അബ്​ദുല്ല അല്‍മുബാറക് അസ്സബാഹ് സാഫിരിയ്യ പാലസിലെത്തി ഹമദ് രാജാവിന് കത്ത് കൈമാറി. അമീറിനും കുവൈത്ത് ജനതക്കും കൂടുതല്‍ പ്രതാപവും ശാന്തിയും സമാധാനവും സുഭിക്ഷതയും കൈവരട്ടെയെന്ന് അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് അല്‍ അബ്​ദുല്ല അല്‍മുബാറക് അസ്സബാഹിനെ ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹദമ് ആല്‍ഖലീഫ, ബഹ്‌റൈനിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് ഇസാം മുബാറക് അസ്സബാഹ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait amirmalayalam news
News Summary - kuwait amir-bahrain-gulf news
Next Story