കുവൈത്ത് തീപിടിത്തം: അടിയന്തര സഹായമെത്തിക്കണമെന്ന് കൊല്ലം പ്രവാസി അസോസിയേഷന്
text_fieldsമനാമ: കഴിഞ്ഞദിവസം കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് കൊല്ലം പ്രവാസി അസോസിയേഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പെട്ടെന്നുണ്ടായ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മരിച്ചവരുടെ ഭൗതികദേഹം നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്കുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനും മന്ത്രിതല സംഘത്തെ കുവൈത്തിലേക്ക് അയക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കുവൈത്ത് അത്യാഹിതം: ഒ.ഐ.സി.സി അനുശോചിച്ചു
മനാമ: കുവൈത്തിലെ എൻ.ബി.ടി.സി സ്റ്റാഫ് ക്വാർട്ടേഴ്സിലുണ്ടായ അത്യാഹിതത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
അത്യാഹിതത്തിൽനിന്ന് രക്ഷപ്പെട്ട ആളുകൾക്ക് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായവും കുടുംബത്തിൽപെട്ട ആളുകൾക്ക് ജോലി ലഭ്യമാക്കാൻ വേണ്ട നടപടികളും എൻ.ബി.ടി.സി ഉടമസ്ഥർ കൈക്കൊള്ളണം. അടിയന്തര സാഹചര്യത്തിൽ ഇടപെടുന്ന സർക്കാർ സംവിധാനങ്ങൾ, മറ്റു ലേബർ ക്യാമ്പുകളിൽ ഇനിയും ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള മുൻകരുതലുകളെടുക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.