Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിൽ, താമസ നിയമലംഘനം:...

തൊഴിൽ, താമസ നിയമലംഘനം: കഴിഞ്ഞയാഴ്ച 200ലധികം പ്രവാസികളെ നാടുകടത്തി

text_fields
bookmark_border
തൊഴിൽ, താമസ നിയമലംഘനം: കഴിഞ്ഞയാഴ്ച 200ലധികം പ്രവാസികളെ നാടുകടത്തി
cancel


മ​നാ​മ: തൊ​ഴി​ൽ, താ​മ​സ നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്‌​ച 1,142 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ന്ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു.നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 200-ല​ധി​കം പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി.

പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളി​ലും സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലും നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

17 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളും ന​ട​ത്തി. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഴ് കാ​മ്പ​യി​നു​ക​ളും മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല് പ​രി​ശോ​ധ​ന​ക​ളും വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന് കാ​മ്പ​യി​നു​ക​ളും സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന് കാ​മ്പ​യി​നു​ക​ളും ന​ട​ന്നു.

നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്, വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി, വി​വി​ധ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​വും പ​രി​ശോ​ധ​ന​ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു.

തൊ​ഴി​ൽ വി​പ​ണി​യു​ടെ സ്ഥി​ര​ത​യെ​യും മ​ത്സ​ര​ക്ഷ​മ​ത​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തോ രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സു​ര​ക്ഷ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തോ ആ​യ ലം​ഘ​ന​ങ്ങ​ളോ സ​മ്പ്ര​ദാ​യ​ങ്ങ​ളോ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര​ത്തി​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bh-ലെ ​ഇ ഫോം ​വ​ഴി​യോ അ​തോ​റി​റ്റി​യു​ടെ കാ​ൾ സെ​ന്റ​റി​ൽ വി​ളി​ച്ചോ, അ​റി​യി​ക്ക​ണം. ഫോ​ൺ: 17506055.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamadeportedviolations
News Summary - Labor and residency violations: More than 200 expatriates were deported last week
Next Story