തൊഴിൽ സമയലംഘനം; 232 സൈറ്റുകൾ പൂട്ടിച്ചു
text_fieldsദോഹ: വേനൽക്കാലത്തെ ജോലിസമയം സംബന്ധിച്ച നിർദേശം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി. ജൂണിൽ ഇത്തരത്തിലുള്ള 232 വർക് സൈറ്റുകൾ അടച്ചുപൂട്ടിയതായി തൊഴിൽമന്ത്രാലയം അറിയിച്ചു.
തൊഴിൽ മന്ത്രാലയവും ഭരണനിർവഹണ മന്ത്രാലയും നടത്തിയ തൊഴിലിട പരിശോധനകളിലാണ് ചൂടുകാലത്ത് സർക്കാർ നിർദേശങ്ങൾ ലംഘിച്ച് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ച 232 സൈറ്റുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.
വേനൽക്കാലത്തെ തൊഴിൽനിയന്ത്രണങ്ങളുമായി ജൂൺ ആദ്യവാരത്തിലാണ് മന്ത്രാലയം ഉത്തരവിട്ടത്. തുറസ്സായ സൈറ്റുകളിൽ രാവിലെ 10 മുതൽ ഉച്ച 3.30 വരെ ജോലിചെയ്യിക്കുന്നതിനാണ് നിരോധനം. ഇൗ നിർദേശം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരാണ് നടപടി.
മൂന്ന് ദിവസത്തേക്ക് ഇവരുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. നിയമം ലംഘിച്ച കമ്പനികൾ ഏറെയും വിവിധ സൈറ്റുകളിലെ കോട്രാക്ടിങ് സ്ഥാപനങ്ങളാണ്. തൊഴിലാളികൾക്ക് വിശ്രമിക്കാൻ എയർകണ്ടീഷനിങ് സൗകര്യമൊരുക്കുക, തണുത്ത വെള്ളം നൽകുക, ചൂടും ഹ്യുമിഡിറ്റിയുംമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇടവേളകളിലായി വിശ്രമിക്കാൻ സമയം നൽകുക എന്നീ നിർദേശങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.