ചെക്ക് മടങ്ങിയാൽ...
text_fields?ജോലിയിൽനിന്ന് പിരിഞ്ഞപ്പോൾ എനിക്ക് കമ്പനിയിൽനിന്ന് തരാനുള്ള ആനുകൂല്യങ്ങൾ പോസ്റ്റ് ഡേറ്റഡ് ചെക്കായാണ് നൽകിയത്. ഡേറ്റ് ആയപ്പോൾ ഞാൻ ചെക്ക് ബാങ്ക് അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്തു. പക്ഷേ, അക്കൗണ്ടിൽ പണമില്ലാത്തതുകൊണ്ട് ചെക്ക് മടങ്ങി. ഇനി എന്താണ് ചെയ്യാൻ സാധിക്കുക?
ഒരു വായനക്കാരൻ
•മടങ്ങിയ ചെക്കിെൻറ കാര്യത്തിൽ രണ്ടു രീതിയിൽ കേസ് കൊടുക്കാൻ സാധിക്കും.
1. െപാലീസ് സ്റ്റേഷനിൽ പരാതി നൽകാം. പൊലീസിന് ചെക്കിലെ തുക വാങ്ങിയെടുത്ത് നൽകാൻ സാധിക്കുന്നില്ലെങ്കിൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. അവിടെനിന്ന് ചെക്കിലെ തുക വാങ്ങിത്തരും.
2. കോടതിയിൽ കേസ് കൊടുക്കാം. ഇതിന് വേറെ രേഖകൾ ഒന്നും ആവശ്യമില്ല. മടങ്ങിയ ചെക്ക് മാത്രം നൽകിയാൽ മതി. കോടതിയിൽനിന്ന് വിധി വന്നാൽ എക്സിക്യൂഷൻ കോടതി മുഖേന തുക വാങ്ങിത്തരും. ഏത് രീതിയിലായാലും ഇൗ നടപടികൾക്ക് സമയം എടുക്കും.
?തൊഴിൽ കോടതിയിൽ ഒരു ബഹ്റൈൻ അഭിഭാഷകൻ ഇല്ലാതെ തൊഴിൽ പരാതി നൽകാൻ സാധിക്കുമോ? എംബസിയെ സമീപിച്ചാൽ നിയമസഹായം അല്ലെങ്കിൽ ബഹ്റൈൻ അഭിഭാഷകെൻറ സേവനം ലഭിക്കുമോ?
ഒരു വായനക്കാരൻ
•തൊഴിലാളികൾക്ക് തൊഴിൽ സംബന്ധമായ പരാതികൾ നേരിട്ട് എൽ.എം.ആർ.എയുടെ സെഹ്ല ഒാഫിസ് മുഖേന നൽകാൻ സാധിക്കും. പരാതി നൽകാൻ പോകുേമ്പാൾ കോടതിയിൽ നൽകാനുള്ള രേഖകൾ അറബിയിൽ പരിഭാഷപ്പെടുത്തി കൊണ്ടുപോകുന്നത് നല്ലതാണ്. തൊഴിൽ സംബന്ധമായ പരാതികൾ നൽകാൻ ബഹ്റൈൻ അഭിഭാഷകെൻറ സേവനം നിർബന്ധമല്ല. എന്നാൽ, കോടതി നടപടികൾ അറബിയിൽ ആയതിനാലും ഇപ്പോൾ എല്ലാം ഒാൺലൈൻ ആയതിനാലും അഭിഭാഷകെൻറ സേവനം നല്ലതാണ്. തൊഴിൽ കേസുകൾ നൽകാൻ കോടതി ഫീസില്ല. പക്ഷേ, കേസ് പരാജയപ്പെട്ടാൽ കോടതി ഫീസ് തൊഴിലാളി നൽകേണ്ടിവരും. പരാതി നൽകുേമ്പാൾ തൊഴിലുടമയുടെ കൃത്യമായ വിലാസം, സി.ആർ കോപ്പി എന്നിവ ഉണ്ടായിരിക്കണം.
എംബസിയിൽനിന്ന് നിയമസഹായം ലഭിക്കും. എംബസിക്ക് ഇപ്പോൾ മൂന്നു ബഹ്റൈൻ അഭിഭാഷകരടങ്ങിയ പാനലുണ്ട്. അവരിൽ ഒരാളുടെ നിയമസഹായം എംബസി മുഖേന ലഭിക്കും. അവരുടെ ഫീസ് നൽകാൻ സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ എംബസി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.