ലേബർ മാർക്കറ്റ് പ്ലാൻ സ്വാഗതാർഹം –തൊഴിൽ മന്ത്രി
text_fieldsമനാമ: ദേശീയ ലേബർ മാർക്കറ്റ് പ്ലാൻ 2021-2023 അംഗീകരിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പ്രശംസിച്ചു.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030െൻറ സുസ്ഥിരത, മത്സരാത്മകത, നീതി എന്നീ അടിസ്ഥാന തത്ത്വങ്ങൾക്കനുസൃതമായി തൊഴിൽ വിപണി വികസിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ കാഴ്ചപ്പാടുകളും നിർദേശങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തൊഴിൽ വിപണിയിൽ സ്വകാര്യമേഖലയുടെ സംഭാവന വർധിപ്പിക്കാനും ഇത് സഹായിക്കും.
തൊഴിൽ വിപണി നേരിടുന്ന വെല്ലുവിളികളും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മുൻ നേട്ടങ്ങളും ദേശീയ മാനവ വിഭവശേഷിയുടെ കഴിവുകൾ വികസിപ്പിക്കുന്ന മാർഗങ്ങളും പദ്ധതി കണക്കിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഹാമാരിയുടെ സമയത്ത് ബഹ്റൈനിൽ തൊഴിൽ വിപണിയിലെ സ്ഥിരത നിലനിർത്താൻ സ്വീകരിച്ച നിരവധി നടപടികളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
ഈ വെല്ലുവിളികളെ ഉത്തരവാദിത്തത്തോടെ നേരിടാൻ രാജ്യത്തിെൻറ ശേഷിയും ബിസിനസ് മേഖലയുടെ പിന്തുണയും സഹകരണവും സഹായിച്ചു. പൗരന്മാർക്ക് തൊഴിൽ മുൻഗണന എന്ന തത്വം കൈവരിക്കാനും വിദേശ തൊഴിലാളികളെ ആകർഷിക്കുന്ന സംവിധാനം വികസിപ്പിക്കാനും പദ്ധതി ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.