ലേബർ രജിസ്ട്രേഷൻ; ഫീസ് അടക്കുന്നതിനുള്ള സംവിധാനങ്ങൾ പ്രഖ്യാപിച്ചു
text_fieldsമനാമ: ലേബർ രജിസ്ട്രേഷൻ സെന്റററിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഫീസ് അടക്കുന്നതിനുള്ള സംവിധാനങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പ്രഖ്യാപിച്ചു. കാഷ് ഡിസ്‍പെൻസിങ് മെഷീനുകൾ വഴിയും ഓൺലൈൻ പെയ്മെന്റ് ചാനലുകൾ വഴിയും ഫീസ് സ്വീകരിക്കുന്നതാണ്. ഫീസ് അടക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്.എൽ.എം.ആർ.എയുടെ സിത്ര ശാഖ, വിവിധ ഗവർണറേറ്റുകളിലെ അംഗീകൃത രജിസ്ട്രേഷൻ സെന്ററുകൾ, ബഹ്റൈൻ ഫിനാൻസിങ് കമ്പനി (ബി.എഫ്.സി)യുടെ മുഴുവൻ ശാഖകൾ എന്നിവിടങ്ങളിലുള്ള കാഷ് ഡിസ്‍പെൻസിങ് മെഷീനുകൾ വഴി ഫീസ് സ്വീകരിക്കുന്നതാണ്. ബെനഫിറ്റ്പേ ഫവാതീർ സേവനം വഴിയും ബി.എഫ്.സിയുടെ ഓൺലൈൻ ചാനലുകളിലുടെയും പേയ്മെന്റ് നടത്താവുന്നതാണ്.
രജിസ്ട്രേഷൻ നടത്തിയവർ നിശ്ചിത സമയത്തിനകം ഫീസ് അടച്ച് നടപടികൾ ഫൂർത്തീകരിക്കണമെന്ന് എൽ.എം.ആർ.എ അറിയിച്ചു. അല്ലാത്ത പക്ഷം പിഴയും പെർമിറ്റ് റദ്ദാക്കലും നേരിടേണ്ടി വരും. കൂടുതൽ വിവരങ്ങൾ എൽ.എം.ആർ.എ വെബ്സൈറ്റിൽനിന്നും (www.lmra.bh) +973 17506055 എന്ന കോൾ സെന്റർ നമ്പറിൽനിന്നും +973 17103103 എന്ന ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം കോൾ സെന്റററിൽനിന്നും ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.