തൊഴിലാളികളെ ആദരിച്ചു
text_fieldsമനാമ: ലോക തൊഴിലാളി ദിനത്തില്‍ ദീര്‍ഘകാലമായി ബഹ്റൈനില്‍ സേവനമനുഷ്ഠിക്കുന്ന തൊഴിലാളികളെ യൂത്ത് ഇന്ത്യ ആദരിച്ചു. മേയ് ദിനത്തില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് അസ്കറിലെ പനോരമ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളെ ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചത്.
മൂന്ന് പതിറ്റാണ്ടിലധികം വിവിധ തൊഴില്‍ മേഖലകളില്‍ സേവനമനുഷ്ഠിച്ച മെഹര്‍ മുഹമ്മദ് അസ്‌ലം, കൃഷ്ണകുമാര്‍, മുഹമ്മദ് കമാല്‍, അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങിയത്. പരിപാടിയില്‍ യൂത്ത് ഇന്ത്യ പ്രസിഡൻറ് ടി.കെ.ഫാജിസ് അധ്യക്ഷത വഹിച്ചു. ഡോ.ബാബു രാമചന്ദ്രന്‍, നാസര്‍ (ഐഡിയ മാര്‍ട്ട്), ഫുആദ്, മുഹമ്മദലി മറ്റത്തൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കിരണ്‍ (സയാനി മോട്ടോഴ്സ്), യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ്വി ഇരിങ്ങല്‍, ഫ്രൻറ്സ് ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍, യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി വി.കെ.അനീസ്, പ്രോഗ്രാം കൺവീനര്‍ എം.എച്ച്. സിറാജ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.