ലാല്സണ് മെമ്മോറിയല്‍ വിദ്യാനിധി സ്കോളര്‍ഷിപ്പ് വിതരണംചെയ്തു
text_fieldsമനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈന്‍, ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന
ലാല്സണ് മെമ്മോറിയല്‍ വിദ്യാനിധി സ്കോളര്‍ഷിപ്പിന്റെ മൂന്നാം ഘട്ടം കണ്ണൂരിൽ വിതരണം ചെയ്തു. ഐ.വൈ.സി.സി എക്സിക്യൂട്ടിവ് അംഗം ആയിരിക്കെ നിര്യാതനായ തൃശൂർ പുള്ള് സ്വദേശി ലാൽസന്റെ സ്മരണാർഥം ടൂബ്ലി /സൽമാബാദ് ഏരിയ കമ്മിറ്റി പ്രതിവർഷം നൽകുന്ന സ്കോളർഷിപ്പാണിത്.
ഐ.വൈ.സി.സി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ സാന്നിധ്യത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.
പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി. സജീവന് അധ്യക്ഷത വഹിച്ചു.
ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി. ഗോപാലന്, വാര്‍ഡ് മെംബര്‍ ദൃശ്യാ ദിനേശന്, വി. കുഞ്ഞിരാമന്, വി.വി.സി. ബാലന്, ഇ. വിജയന് മാസ്റ്റര്‍, വി.വി. രാജന്, കെ.ബി. സൈമണ്‍, കെ.വി. സുരാഗ് എന്നിവര്‍ സംസാരിച്ചു.
തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ നൽകിയ വിദ്യാനിധി സ്കോളർഷിപ് കേരളത്തിലെ മറ്റു ജില്ലകളിലും നൽകുമെന്ന് ഐ.വൈ.സി.സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം, സെക്രട്ടറി സലീം ചടയമംഗലം, ട്രഷറർ ആശിഖ് ഓയൂർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.