രാജ്യത്ത് നിലവിലുള്ളത് തൊഴിലാളികൾക്ക് സംരക്ഷണം നൽകാനുള്ള ഏറ്റവും മികച്ച നടപടികൾ -മന്ത്രി
text_fieldsമനാമ: രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും നിയമപരമായ സംരക്ഷണം നൽകാനുള്ള ഏറ്റവും മികച്ച നടപടികളുമായാണ് ബഹ്റൈൻ മുന്നോട്ടുപോകുന്നതെന്നും രാജ്യത്തെ തൊഴിൽ മാനദണ്ഡങ്ങൾ രാജ്യാന്തര തലത്തിലുള്ളതാണെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമയ്ദാൻ എടുത്തുപറഞ്ഞു. ശ്രീലങ്കൻ അംബാസഡർ പ്രദീപ ബി സരത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈൻ^ശ്രീലങ്കൻ ബന്ധം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതായും കൂടുതൽ മെച്ചപ്പെടാൻ അംബാസഡറുടെ നയതന്ത്രചുമതലകളിലൂടെ കഴിയേട്ടയെന്നും മന്ത്രി ആശംസിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉയർന്ന ബന്ധത്തെ അംബാസഡർ പ്രദീപ ബി സരം അഭിനന്ദിക്കുകയും ബഹ്റൈെൻറ വികസനവും വളർച്ചയും പരാമർശിക്കുകയും വികസിത രീതിയിലുള്ള തൊഴിൽ നിയന്ത്രണങ്ങളും തൊഴിലാളികൾക്കായുള്ള നിയമ പരിരക്ഷയും സാമൂഹിക ക്ഷേമവും എടുത്തുപറയുകയും ചെയ്തു. തൊഴിൽ, മാനവ വിഭവശേഷി വികസന മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനും ഈ രംഗത്തെ വിജയകരമായ അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള ശ്രീലങ്കൻ സർക്കാരിെൻറ താല്പര്യം അംബാസഡർ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ബഹ്‌റൈനിൽ ശ്രീലങ്കൻ സമൂഹത്തിന് ലഭിക്കുന്ന ബഹ്റൈൻ ഗവൺമെൻറിെൻറ പരിരക്ഷക്കും ശ്രദ്ധക്കും അംബാസഡർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.