പുതുവർഷം: എൽ.എം.ആർ.എ നാടുകടത്തിയത് 398 നിയമലംഘകരെ
text_fieldsമനാമ: പുതുവർഷം ഇതുവരെ 398 നിയമലംഘകരെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). 2025 ജനുവരി വരെയുള്ള കണക്കുകളാണിത്. താമസ നിയമങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കാൻ കഴിഞ്ഞ 19 മുതൽ 25 വരെ എൽ.എം.ആർ.എ നടത്തിയത് 674 പരിശോധനകളാണ്.
ഇതിൽ 192 പേർ നിയമം ലംഘിച്ചതായി കണ്ടെത്തുകയും പിന്നീടവരെ നാടുകടത്തിയതായും അറിയിച്ചു. കൂടാതെ 29 പേരെ നിയമനടപടികൾക്കായി കസ്റ്റഡിയിലെടുത്തതായും എൽ.എം.ആർ.എ അറിയിച്ചു. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും തൊഴിൽ നിയമങ്ങളും താമസനിയമങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ എൽ.എം.ആർ.എ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.