തൊഴിൽ നിയമത്തിലെ എല്ലാ തൊഴിലാളികളെയും ബാധിക്കുന്ന നിയമങ്ങൾ
text_fieldsതൊഴിൽ നിയമത്തിലെ എല്ലാ തൊഴിലാളികളെയും ബാധിക്കുന്ന വ്യവസ്ഥകളാണ് താഴെ പറയുന്നത്. ആനുകൂല്യങ്ങൾ കൂടാതെയുള്ള വ്യവസ്ഥകൾ ഇവ:
1. തൊഴിൽ കരാറിൽ എന്തെങ്കിലും വ്യവസ്ഥകൾ തൊഴിൽ നിയമപ്രകാരമല്ലെങ്കിൽ, അല്ലെങ്കിൽ അത് തൊഴിലാളികളുടെ ഏതെങ്കിലും ആനുകൂല്യത്തെ ബാധിക്കുന്നതാണെങ്കിൽ അത് നിയമവിരുദ്ധമാണ്.
2. തൊഴിലാളിക്ക് കൂടുതൽ ഗുണകരവും അനുകൂലവുമായ വ്യവസ്ഥകൾ തൊഴിൽ കരാറിലോ, തൊഴിലുടമയുടെ തൊഴിൽ സംബന്ധമായ വ്യവസ്ഥകളിലോ ഉണ്ടെങ്കിൽ അവ തുടർന്നും ബാധകമായിരിക്കും.
3. തൊഴിൽ ഒത്തുതീർപ്പ് കരാറിൽ ഏതെങ്കിലും വ്യവസ്ഥകൾ തൊഴിൽ നിയമത്തിന് വിരുദ്ധമാണെങ്കിൽ, അത് തൊഴിൽ കാലാവധിക്കുള്ളിലോ, കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലോ ആണെങ്കിൽ, അത് നിയമവിരുദ്ധമാണ്.
4. തൊഴിൽ തർക്കങ്ങൾ സംബന്ധിക്കുന്ന കേസ് കൊടുക്കാൻ കോടതി ഫീസ് കൊടുക്കേണ്ട. പക്ഷേ, ഏതെങ്കിലും കാരണവശാൽ കേസ് തള്ളിയാൽ കോടതിക്ക് ചെലവ് കൊടുക്കാൻ വിധിക്കാനുള്ള അധികാരമുണ്ട്.
5. സർട്ടിഫിക്കറ്റ്, മറ്റ് ഏതെങ്കിലും രേഖകൾ തൊഴിലുടമയിൽനിന്നും ലഭിക്കാൻ ഒരു വിധത്തിലുള്ള ഫീസും നൽകേണ്ട.
6. തൊഴിലാളിക്ക് സമരം ചെയ്യാൻ സാധിക്കും. നിയമപ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്ന് മാത്രം. സമരം ചെയ്യുന്ന സമയത്ത് തൊഴിലിൽനിന്ന് പിരിച്ചുവിടാൻ പാടില്ല.
7. തൊഴിൽ തർക്കങ്ങൾ സംബന്ധിച്ച പരാതികൾ ജോലി അവസാനിച്ച് ഒരു വർഷത്തിനകം നൽകണം. നഷ്ടപരിഹാരത്തിനുള്ള പരാതിയാണെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട ദിവസം മുതൽ 30 ദിവസത്തിനകം നൽകണം. ശമ്പളം ലഭിക്കാതിരുന്നാൽ അതിനുള്ള പരാതി തൊഴിലാളിയോ അദ്ദേഹത്തിെൻറ അനന്തരാവകാശികളോ അഞ്ച് വർഷത്തിനുള്ളിൽ നൽകണം. ഇൗ കാലാവധികൾ കഴിഞ്ഞാൽ പരാതികൾ കോടതി സ്വീകരിക്കില്ല.
8. ഒരു തൊഴിലാളിയുടെ മരണത്തോടെ അദ്ദേഹത്തിെൻറ തൊഴിൽ കരാർ റദ്ദാകും.
9. ഒരു തൊഴിലാളിക്ക് 60 വയസ്സ് ആയാൽ ഒരുവിധ നഷ്ടപരിഹാരവും നൽകാതെതന്നെ അദ്ദേഹത്തിെൻറ തൊഴിൽ കരാർ റദ്ദാക്കാൻ സാധിക്കും.
10. ഒരു തൊഴിലുടമയുടെ കൂടെ അഞ്ച് വർഷത്തിൽ കൂടുതൽ ജോലി ചെയ്താൽ അദ്ദേഹത്തിെൻറ കരാർ അനിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാറായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.