എൽ.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsപ്രതിഭയും ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംഘടിപ്പിച്ച കൺവെൻഷൻ
മനാമ: ബഹ്റൈൻ പ്രതിഭയും ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സലീഹിയ പ്രതിഭ ഹാളിൽ എറണാകുളം, ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ബിനു കരുണാകരൻ സ്വാഗതം പറഞ്ഞു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ഡോ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഓൾ ഇന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേരള സംസ്ഥാന സെക്രട്ടറിയുമായ സി.എസ് സുജാത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രാജ്യ സമ്പത്ത് കോർപറേറ്റുകൾക്ക് കൈവശപ്പെടുത്താൻ അവസരം ഉണ്ടാക്കി കൊടുക്കുകയും ഭരണഘടന മാറ്റാനുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ബി.ജെ.പി. സർക്കാറിനെതിരെയുള്ള ജനവിധി ആയിരിക്കണം പ്രവാസികൾ അടക്കമുള്ള ഇന്ത്യൻ വോട്ടർമാർ 18ാം ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് നിർവഹിക്കേണ്ടതെന്ന് സി.എസ്. സുജാത ചൂണ്ടിക്കാട്ടി.
പ്രതിഭ രക്ഷാധികാരി പി ശ്രീജിത്ത്, ഇടതുപക്ഷ മതേതര കൂട്ടായ്മ കൺവീനറും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ, ഇടതുപക്ഷ കക്ഷി നേതാവായ ബഹ്റൈൻ ഘടകം ഐ. എം.സി.സി പ്രസിഡന്റ് മൊയ്തീൻ കുട്ടി പുളിക്കൽ എന്നിവർ സംസാരിച്ചു. എറണാകുളം, ആലപ്പുഴ, മാവേലിക്കര മണ്ഡലം സ്ഥാനാർഥികളായ കെ.ജെ. ഷൈൻ ടീച്ചർ, എ.എം ആരിഫ്, സി.എ അരുൺകുമാർ എന്നിവരെ വിജയിപ്പിക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. പ്രതിഭ രക്ഷാധികാരി സമിതി അംഗം സുരേഷ് അത്താണിക്കൽ നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.